അന്താരാഷ്ട്ര സഹകരണ ദിനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ മാമന്‍ മാപ്പിള ഹാളില്‍; മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപനം നടത്തി മന്ത്രി വി എൻ വാസവൻ
സ്വന്തം ലേഖകൻ
കോട്ടയം: അന്താരാഷ്ട്ര സഹകരണ ദിനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ മാമന്‍ മാപ്പിള ഹാളില്‍ നടക്കുമെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു.
വിപുലമായ പരിപാടികളോടെയാണ് സഹകരണ ദിനാഘോഷം നടക്കുന്നത്. ഇത്തവണ നൂറാം സഹകരണ ദിനാഘോഷമാണ്. 1923 മുതല്‍ ലോകമെമ്പാടുമുള്ള സഹകരണ സംഘങ്ങളെ അടയാളപ്പെടുത്തുകയും 1995 ല്‍ ഐസിഎയുടെ നൂറാം വാര്‍ഷികത്തില്‍ ഐക്യരാഷ്ട്ര പൊതുസഭ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച അന്താരാഷ്ട്ര സഹകരണ ദിനമായി ആഘോഷിക്കുന്നു. ഇത്തവണ മെച്ചപ്പെട്ട ലോക സൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം എന്നതാണ് മുദ്രാവാക്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 9.30ന് സഹകരണ സംഘം രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ് ഐഎഎസ് സഹകരണ പതാക ഉയര്‍ത്തും. തുടര്‍ന്ന് സഹകരണ പ്രതിജ്ഞ. പത്ത് മണി മുതല്‍ സഹകരണ മേഖലയിലെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകള്‍ നടക്കും. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയാക്കോട് എന്‍. കൃഷ്ണന്‍ നായരാണ് സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.
സഹകരണദിന സമ്മേളനം രണ്ട് മണിക്ക് ചേരും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ സഹകരണം, രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വഹിക്കും.
2020-2021 ൽ
മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപനവും മന്ത്രി നടത്തി.
സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പത്ത് വിഭാഗങ്ങളിലെ സഹകരണ സ്ഥാപനങ്ങള്‍ക്കാണ് സഹകരണ വകുപ്പ് അവാര്‍ഡ് നല്‍കുന്നത്. ഓരോ വിഭാഗത്തില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കാണ് സമ്മാനം നല്‍കുന്നത്. വിവിധ ഘട്ടങ്ങളിലൂടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. ഒന്നാം സ്ഥാനക്കാര്‍ക്കും വ്യക്തിഗത അവാര്‍ഡുകള്‍ക്കും ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുകയായി നല്‍കുന്നത്. രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയുമാണ് അവാര്‍ഡ്.
അവാര്‍ഡ് ജേതാക്കള്‍
അര്‍ബന്‍ സഹകരണ ബാങ്ക്
ഒന്നാം സ്ഥാനം
പീപ്പിള്‍സ് അര്‍ബന്‍ സഹകരണ ബാങ്ക് ലി. നം. 51, എറണാകുളം
രണ്ടാം സ്ഥാനം
ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്ക്. ലി. നം. എഫ്. 1647, പാലക്കാട്
മൂന്നാം സ്ഥാനം
ചെര്‍പ്പുളശ്ശേരി സഹകരണ അര്‍ബന്‍ ബാങ്ക് ലി. നം. 1696,
പാലക്കാട്
പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്
ഒന്നാം സ്ഥാനം
കണയന്നൂര്‍ താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ലി.നം.ഇ. 326, എറണാകുളം
രണ്ടാം സ്ഥാനം
ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ലി. നം. പി. 620, പാലക്കാട്
മൂന്നാം സ്ഥാനം
പീരുമേട് താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷികഗ്രാമവികസന ബാങ്ക് ലി. നം. ഐ.273, ഇടുക്കി
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍
ഒന്നാം സ്ഥാനം
പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്ലി. നം. സി. 46, കാസർഗോഡ്
രണ്ടാം സ്ഥാനം
ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്ക് ലി.നം. എഫ്. 747, കണ്ണൂര്‍
മൂന്നാം സ്ഥാനം
തിമിരി സര്‍വ്വീസ് സഹകരണ ബാങ്ക് ലി. നം. സി. 47,
കാസർഗോഡ്
എംപ്ലോയീസ് സഹകരണ സംഘങ്ങള്‍
ഒന്നാം സ്ഥാനം
തിരുവല്ല ഗവ: എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലി. നം. എ. 213, പത്തനംതിട്ട
രണ്ടാം സ്ഥാനം
മലപ്പുറം എയിഡഡ് സ്കൂള്‍ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലി.നം. എം. 49, മലപ്പുറം
മൂന്നാം സ്ഥാനം
എറണാകുളം ഡിസ്ട്രിക്റ്റ് പോലീസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലി. നം. ഇ. 877, എറണാകുളം
വനിത സഹകരണ സംഘങ്ങള്‍
ഒന്നാം സ്ഥാനം
വെള്ളോറ വനിതസര്‍വ്വീസ് സഹകരണ സംഘം ലി. നം. സി. 1800, കണ്ണൂര്‍
രണ്ടാം സ്ഥാനം
ഉദുമ വനിത സര്‍വ്വീസ് സഹകരണ സംഘം ലി. നം. എസ്. 284, കാസര്‍ഗോഡ്
മൂന്നാം സ്ഥാനം
നെല്ലിമൂട് വനിത സഹകരണ സംഘം ലി. നം. റ്റി. 1334, തിരുവനന്തപുരം
പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍
ഒന്നാം സ്ഥാനം
വള്ളിച്ചിറ പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘം ലി.നം. 1071, തിരുവനന്തപുരം
രണ്ടാം സ്ഥാനം
എളംകുന്നപ്പുഴ പട്ടിക ജാതി/ പട്ടികവര്‍ഗ്ഗ സര്‍വ്വീസ് സഹകരണ സംഘം (ഋടഇഅഠഇഛട) ലി.നം. ഇ. 295, എറണാകുളം
മൂന്നാം സ്ഥാനം
തിരുനെല്ലി എസ്.റ്റി സഹകരണ സംഘം ലി. നം. വയനാട്
ആശുപത്രി സഹകരണ സംഘങ്ങള്‍
ഒന്നാം സ്ഥാനം
കൊല്ലം ജില്ലാ സഹകരണ ആശുപത്രി ലി. നം. ക്യു. 952, കൊല്ലം
രണ്ടാം സ്ഥാനം
കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി ലി. നം. ഡി. 2002, കോഴിക്കോട്
മൂന്നാം സ്ഥാനം
കാസറഗോഡ് ജില്ലാ സഹകരണ ആശുപത്രി ലി. നം. എസ്. 42, കാസർഗോഡ്
പലവക സഹകരണ സംഘങ്ങള്‍
ഒന്നാം സ്ഥാനം
കേരളാ പോലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസെറ്റി ലി.നം 4348, എറണാകുളം
രണ്ടാം സ്ഥാനം
കൊച്ചിന്‍ നേവല്‍ബേസ് കണ്‍സ്യൂമര്‍ സഹകരണ സംഘം ലി. നം. ഇ. 161, എറണാകുളം
മൂന്നാം സ്ഥാനം
സേവ് ഗ്രീന്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലി. നം. ഡി. 3163, കോഴിക്കോട്
വിദ്യാഭ്യാസ സഹകരണ സംഘങ്ങള്‍
ഒന്നാം സ്ഥാനം
തളിപ്പറമ്പ് എഡ്യൂക്കേഷണല്‍ സഹകരണ സംഘം ലി. നം. സി. 855, കണ്ണൂര്‍
രണ്ടാം സ്ഥാനം
മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റി ലി. നം. പി. 906, പാലക്കാട്
മൂന്നാം സ്ഥാനം
തിരൂര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷന്‍ സൊസൈറ്റി ലി. നം. എം. 315, മലപ്പുറം