
സാധാരണക്കാരന് ഇരുട്ടടി…..! മില്‍മ പാലിൻ്റെയും പാല്‍ ഉത്പന്നങ്ങളുടേയും വില വര്‍ധന നിലവില്‍ വന്നു; പാലിന് കൂടിയത് ലിറ്ററിന് ആറ് രൂപ; അരലിറ്റര്‍ തൈരിന് 35 രൂപയാകും പുതിയ വില
സ്വന്തം ലേഖിക
തിരുവനന്തപുരം: മില്‍മ പാലിനും പാല്‍ ഉത്പന്നങ്ങളുടേയും വില വര്‍ധന നിലവല്‍ വന്നു.
ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റര്‍ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകര്‍ഷകരുടെ നഷ്ടം നികത്താന്‍ പാല്‍ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യമെങ്കിലും ആറ് രൂപയുടെ വര്‍ധനയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ അഞ്ച് രൂപ കര്‍ഷകന് കിട്ടും .2019 സെപ്തംബറിലാണ് അവസാനമായി മില്‍മ പാലിന്‍റെ വില കൂട്ടിയത്. ഈ വര്‍ഷം ജൂലൈയില്‍ പാല്‍ ഉത്പന്നങ്ങള്‍ക്കും മില്‍മ വില കൂട്ടിയിരുന്നു.
ടോണ്‍ഡ് മില്‍ക്ക് (ഇളം നീല കവര്‍)
പഴയ വില 22, പുതിയ വില 25
ഹോമോജീനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (കടും നീല കവര്‍)
പഴയ വില 23, പുതിയ വില 26
കൗ മില്‍ക്ക്
പഴയ വില 25 , പുതിയ വില 28
ഹോമോജീനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (വെള്ള കവര്‍)
പഴയ വില 25, പുതിയ വില 28
വിലവര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുമെന്നുമായിരുന്നു ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ വിശദീകരണം. ആറ് രൂപ കൂട്ടാനാണ് സര്‍ക്കാര്‍ മില്‍മക്ക് അനുമതി നല്‍കിയത്.
എട്ട് രൂപ 57 പൈസയുടെ വര്‍ധനയാണ് മില്‍മ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നത്. ഇതില്‍ ആറ് രൂപയുടെ വര്‍ധനക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.
വിലക്കയറ്റത്തില്‍ ജനം പൊറുതി മുട്ടുമ്പോഴാണ്, പാല്‍വില കുത്തനെ കൂട്ടാനുള്ള തീരുമാനം. പാല്‍ വിലയും ഉല്‍പ്പാദന ചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് മില്‍മയുടെ നടപടി.