
അമേരിക്കയിൽ 4 സ്റ്റാര്‍ പദവി ലഭിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായി മൈക്കിള്‍ ലാഗ്ലി
വാഷിങ്ടണ്‍ ഡിസി: അമേരിക്കയുടെ 246 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കറുത്ത വർഗക്കാരനായ ജനറൽ മൈക്കിൾ ഇ. ലാഗ്ലിക്ക് 4 സ്റ്റാർ പദവി.
ഓഗസ്റ്റ് 6 ന് വാഷിംഗ്ടൺ ഡി.സി.യിലെ മറൈൻ ബാരക്സിൽ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ജനറൽ മൈക്കിളിന്‍റെ ഫോൾഡറിൽ നാല് നക്ഷത്രചിഹ്നങ്ങൾ ചേർത്തപ്പോൾ അമേരിക്കൻ മറീൻ ചരിത്രത്തിലെ ഒരു പുതിയ അധ്യായം രചിക്കപ്പെട്ടു. ശനിയാഴ്ചത്തെ ചടങ്ങ് നടക്കുന്നത് വരെ, വെള്ളക്കാരല്ലാതെ മറ്റാരെയും ഫോർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയിരുന്നില്ല.
60 കാരനായ ജനറൽ മൈക്കിളിന് യുഎസ് ആഫ്രിക്കൻ കമാൻഡിന്‍റെ ചുമതല നൽകി. ഓഗസ്റ്റ് 8 മുതൽ ജനറൽ മൈക്കിൾ ആഫ്രിക്കൻ രാജ്യങ്ങളിലെ അമേരിക്കൻ സൈന്യത്തിന്റെ ചുമതല ഏറ്റെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News K
0