പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പോക്സോ കേസിൽ മീനേടം സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

മീനേടം നെടുംപൊയ്ക കുഴിപ്പന മറ്റം വീട്ടിൽ ( ഇടുക്കി ഏലപ്പാറ ചപ്പാത്ത് ഭാഗത്ത് വടക്കേ പുത്തൻപുരയ്ക്കൽ വീട്ടിൽ) ഗോപി മകൻ ഷൈജു ജി (37) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരികയായിരുന്നു. അതിജീവിത ഇക്കാര്യം ബന്ധുവായ സ്ത്രീയോട് പറയുകയും തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ ഡി, എസ്.ഐ ലെബിമോൻ,എ.എസ്.ഐ സിന്ധു, സി.പി.ഓ മാരായ സുനിൽ പി.സി, ബിജേഷ്, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.