
സ്വന്തം ലേഖിക
കോട്ടയം: മൂലമറ്റം പവര്‍ ഹൗസില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് മിച്ചമുള്ള ജലം മീനച്ചിലാറിലേയ്ക്ക് എത്തിച്ച് വര്‍ഷം മുഴുവന്‍ ഒഴുക്ക് നിലനിറുത്തുന്ന മീനച്ചില്‍ റിവര്‍വാലി പദ്ധതിക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു.
പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറംഗ സമിതിയെ മന്ത്രി റോഷി അഗസ്റ്റിന്‍ നിയോഗിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ മീനച്ചിലാറില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്ന കര്‍ഷകര്‍ക്കും കുടിവെള്ള പദ്ധതികള്‍ക്കും ഏറെ പ്രയോജനകരമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മീനച്ചിലാറിന്റെ ഇരു കരകളിലുമുള്ള കര്‍ഷകരുടെ ദീര്‍ഘകാലമായുള്ള ആവശ്യംകൂടി പരിഗണിച്ചാണ് തീരുമാനം. 1970 ലാണ് പദ്ധതി ആശയം കൊണ്ടുവരുന്നത്. അടുക്കം പ്രദേശത്ത് മിനിഡാം നിര്‍മിച്ച് ജലം തടഞ്ഞ് നിറുത്തി മീനച്ചിലാറ്റിലേയ്ക്കു തുറന്നു വിടുന്നതായിരുന്നു ആദ്യ പദ്ധതി.
ലെഫ്റ്റ് കനാലും റൈറ്റ് കനാലും രൂപീകരിച്ച് ജലമൊഴുക്കാനായിരുന്നു പദ്ധതി. ജനവാസ കേന്ദ്രങ്ങള്‍ക്ക് നാശമുണ്ടാകുമെന്ന കാരണത്താല്‍ പദ്ധതി ഉപേക്ഷിച്ചു. പിന്നീടാണ് മീനച്ചില്‍ റിവര്‍വാലി പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്. മൂന്നിലവ് പഞ്ചായത്തിലെ പഴുക്കാക്കാനത്ത് ഡാം നിര്‍മിച്ച് വെളളം മീനച്ചിലാറ്റിലെത്തിക്കാനായിരുന്നു പദ്ധതി എന്നാല്‍ ഇതും എതിര്‍പ്പില്‍ നടന്നില്ല.