മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയിട്ട് ഒരു മാസം; കരാര്‍ പ്രകാരമുള്ള എല്ലാ ചികിത്സകളും നല്‍കാതെ ആശുപത്രികൾ; പദ്ധതിക്ക് കീഴിലുള്ളത് മുപ്പത് ലക്ഷത്തിലേറെപ്പേർ; പ്രതിസന്ധിയിലായി രോഗികൾ….!
സ്വന്തം ലേഖിക
തിരുവനന്തപുരം: മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയിട്ട് ഒരു മാസം തികയുമ്പോഴും കരാര്‍ ഒപ്പിട്ട പല ആശുപത്രികളും നിസ്സഹകരണത്തിലേക്ക്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ഈ പദ്ധതിയിൽ
ചില ആശുപത്രികള്‍ കരാര്‍ പ്രകാരമുള്ള എല്ലാ ചികിത്സകളും നല്‍കുന്നതുമില്ല. കര്‍ശന നിലപാടെടുക്കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നതിനാല്‍ ദുരിതത്തിലാകുന്നതു ചികിത്സ തേടുന്നവരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവനക്കാരും പെന്‍ഷന്‍കാരും കുടുംബാംഗങ്ങളുമായി 30 ലക്ഷത്തിലേറെപ്പേരാണു പദ്ധതിക്കു കീഴിലുള്ളത്. പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിയുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം സര്‍ക്കാര്‍ പൂര്‍ണമായി നടപ്പാക്കിയിട്ടില്ല.
കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണു നിസ്സഹകരണം കൂടുതലുള്ളത്. ഭാഗികമായി മാത്രം ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ എല്ലാ ജില്ലകളിലുമുണ്ട്. തിരുവനന്തപുരത്ത് ആദ്യം കരാര്‍ ഒപ്പിട്ട 2 പ്രമുഖ സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ മെഡിസെപ് അംഗീകരിക്കുന്നില്ല.