
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരുന്നു തിന്നൊടുക്കുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.
ലോക്സഭ ഉന്നയിച്ച ചോദ്യത്തിനു ആരോഗ്യമന്ത്രാലയം തയാറാക്കിയ മറുപടി പ്രകാരം, കേരളത്തില്‍ പ്രതിവര്‍ഷമുള്ള ആളോഹരി മരുന്നു ചിലവ് 2567 രൂപയാണ്. ഇതില്‍, 88.43% ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്നതാണെന്നും മറുപടിയിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
11.57% ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൗണ്ടറില്‍ നിന്നു ആളുകള്‍ നേരിട്ടു വാങ്ങുന്നതാണെന്നുമാണ് കണ്ടെത്തല്‍. ഏറ്റവും കുറച്ചു മരുന്നു കഴിക്കുന്നതു ബിഹാറിലാണ്. ഇവിടെ, ആളോഹരി മരുന്നു ചെലവ് 298 രൂപ മാത്രം.
ഡോക്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ മരുന്നു കുറിച്ചു നല്കുന്നതു ഹിമാചല്‍പ്രദേശ്, ബംഗാള്‍, ഹരിയാന, പഞ്ചാബ്, യുപി, കേരളം എന്നിവിടങ്ങളിലും ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള കൗണ്ടര്‍ വില്പന കൂടുതല്‍ അസം, ഉത്തരാഖണ്ഡ്, ബിഹാര്‍, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലുമാണ്.



