തുടര്‍പഠനത്തിന് അവസരമൊരുക്കണം; രാജ്യത്തെവിടെയും പഠിക്കാന്‍ തയ്യാർ; നിയമ ഭേദഗതിയുള്‍പ്പെടെയുള്ളവ പരിഗണിക്കണമെന്ന് യുക്രൈനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികൾ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂര്‍: യുക്രൈനില്‍ നിന്നും നാട്ടിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥ‌ികളുടെ തുടര്‍പഠനത്തിന് സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും.

രാജ്യത്തെവിടെയും പഠിക്കാന്‍ തയ്യാറാണെന്നും തുടര്‍ പഠനത്തിന് നിയമ ഭേദഗതിയുള്‍പ്പെടെയുള്ളവ പരിഗണിക്കണമെന്നും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സംഘടന ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷങ്ങള്‍ വായ്പയെടുത്താണ് മെഡിക്കല്‍ പഠനത്തിനായി പോയത്. അസാധാരണ സാഹചര്യമായതിനാല്‍ നാട്ടില്‍ തിരിച്ചെത്തി. യുദ്ധഭൂമിയിലേക്ക് മടക്കമില്ലെന്നും രാജ്യത്തെ കോളേജുകളില്‍ പഠിക്കാന്‍ അവസരം നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

പലര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായി. ഇത് തിരികെ കിട്ടണം. ബാങ്ക് വായ്പയുള്‍പ്പെടെയുള്ള വെല്ലുവിളികള്‍ വേറെ.

സ‍ര്‍ക്കാര്‍ ഇടപെടലില്ലാതെ വിദ്യാര്‍ഥികള്‍ക്ക് ടി സി ലഭിക്കില്ല. ഇപ്പോഴുള്ള ഓണ്‍ലൈന്‍ ക്ലാസ് ദീര്‍ഘ കാലം തുടരാനാവില്ല. കര്‍ണാടക, തമിഴ്നാട് തുടങ്ങി അയല്‍ സംസ്ഥാനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

കേരളവും ഇത് പിന്‍ തുടരണം എന്നാണ് വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മുഖ്യമന്ത്രിയെ കാണാനാണ് ഇവരുടെ തീരുമാനം.