
മുംബൈ: രണ്‍ബീർ കപൂറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ചിത്രത്തിന്‍റെ സെറ്റിൽ തീപിടുത്തം. അപകടത്തിൽ ഒരാൾ മരിച്ചു.
മനീഷ് ആണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹം ജീവനോടെ ഉണ്ടായിരുന്നില്ലെന്ന് കൂപ്പർ ആശുപത്രിയിലെഡോക്ടർ പറഞ്ഞു.
മുംബൈയിലെ അന്ധേരിയിൽ വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് വൻ തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ എട്ട് യൂണിറ്റുകൾ എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി 10.30 മണിയോടെ തീ പൂർണമായും അണച്ചു. തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീ കത്തുന്ന ദൃശ്യങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.