video
play-sharp-fill
കുഴിമന്തിയ്‌ക്കൊപ്പം കഴിച്ച മയോണൈസില്‍ നിന്നും ഭക്ഷ്യവിഷബാധ; കുട്ടികള്‍ ഉള്‍പ്പെടെ മുപ്പത് പേര്‍ ആശുപത്രിയില്‍; ഹോട്ടലിൽ നിന്നും പിടിച്ചെടുത്ത ഭക്ഷ്യ സാമ്പിളുകള്‍ പരിശോധനയ്‌ക്കായി അയച്ചു; ഹോട്ടല്‍ അടച്ചിടാൻ നിര്‍ദ്ദേശം

കുഴിമന്തിയ്‌ക്കൊപ്പം കഴിച്ച മയോണൈസില്‍ നിന്നും ഭക്ഷ്യവിഷബാധ; കുട്ടികള്‍ ഉള്‍പ്പെടെ മുപ്പത് പേര്‍ ആശുപത്രിയില്‍; ഹോട്ടലിൽ നിന്നും പിടിച്ചെടുത്ത ഭക്ഷ്യ സാമ്പിളുകള്‍ പരിശോധനയ്‌ക്കായി അയച്ചു; ഹോട്ടല്‍ അടച്ചിടാൻ നിര്‍ദ്ദേശം

സ്വന്തം ലേഖിക

പാലക്കാട്: മൈലംപുള്ളിയില്‍ മയോണൈസില്‍ നിന്നും ഭക്ഷ്യവിഷബാധ.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ 30 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഴിമന്തിയ്‌ക്കൊപ്പം കഴിച്ച മയോണൈസില്‍ നിന്നും ആണ് ഭക്ഷ്യവിഷബാധ. മൈലംപള്ളിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഞായറാഴ്ചയായിരുന്നു കുഴിമന്തിയും മയോണൈസും കഴിച്ചത്. ഇതിന് പിന്നാലെ കഴിച്ച മുഴുവന്‍ പേര്‍ക്കും കടുത്ത പനി അനുഭവപ്പെട്ടു. ശേഷം വയറിളക്കവും, ഛര്‍ദ്ദിയും ആരംഭിച്ചതോടെ എല്ലാവരും ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു.

ഹോട്ടലില്‍ നിന്നും മന്തി റൈസ് മാത്രം കഴിച്ചവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായില്ല. ഇതോടെയാണ് ഭക്ഷ്യവിഷബാധയേറ്റത് മയോണൈസില്‍ നിന്നാണെന്ന് വ്യക്തമായത്.

സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തി. ഇവിടെ നിന്നും പിടിച്ചെടുത്ത ഭക്ഷ്യ സാമ്പിളുകള്‍ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതുവരെ ഹോട്ടല്‍ അടച്ചിടാനാണ് നിര്‍ദ്ദേശം.

മൈലംപള്ളി, മുണ്ടൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് ആളുകള്‍ ചികിത്സയിലുള്ളത്. കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടോയെന്നകാര്യം പരിശോധിച്ചുവരികയാണ്.