video
play-sharp-fill
“അന്ന് ഞാന്‍ കൈ വിട്ടിരുന്നെങ്കില്‍ ഇന്ന് മഞ്ജു വാര്യർ ഉണ്ടാകില്ല”: ഞെട്ടിക്കുന്ന  വെളിപ്പെടുത്തലുമായി മനോജ് കെ ജയന്‍

“അന്ന് ഞാന്‍ കൈ വിട്ടിരുന്നെങ്കില്‍ ഇന്ന് മഞ്ജു വാര്യർ ഉണ്ടാകില്ല”: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മനോജ് കെ ജയന്‍

സ്വന്തം ലേഖിക

കൊച്ചി: സല്ലാപം സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവത്തെ കുറിച്ച്‌ തുറന്ന് പറയുകയാണ് നടന്‍ മനോജ് കെ ജയന്‍.

ദിലീപും മഞ്ജു വാര്യരും നായിക, നായകന്മാരായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് മൂവിയായിരുന്നു സല്ലാപം. ചിത്രത്തിലെ ക്ലൈമാക്‌സ് സീനില്‍ ആത്മഹത്യ ചെയ്യാനായി റെയില്‍ പാളത്തിലൂടെ ഓടുകയാണ് മഞ്ജു വാര്യര്‍. മനോജ് കെ ജയന്റെ കഥാപാത്രമാണ് പിന്നീലൂടെ ഓടി വന്ന് മഞ്ജുവിനെ രക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് മഞ്ജു പിടിച്ചിട്ട് നില്‍ക്കാതെ ട്രെയിനിന് മുന്നിലൂടെ ഓടിയെന്നും താനെന്ന് കൈ വിട്ടിരുന്നെങ്കില്‍ ഇന്ന് മഞ്ജു ഉണ്ടാവില്ലെന്നും പറയുകയാണ് താരം.

മനോജ് കെ ജയൻ്റെ വാക്കുകൾ;
ഞാന്‍ ഒരു പടത്തിലും മത്സരിക്കാറില്ല. നമ്മള്‍ നമ്മുടെ കഥാപാത്രത്തിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കാറേയുള്ളു. സല്ലാപത്തില്‍ മഞ്ജു വാര്യരൊക്കെ ഞെട്ടിച്ച്‌ കളഞ്ഞു. പുതിയൊരു കുട്ടിയാണ്. കോംബിനേഷന്‍ സീനിലൊക്കെ ഇവള്‍ ഇവിടയൊന്നും നില്‍ക്കില്ലെന്ന് എനിക്ക് മനസിലായി. അപാര അഭിനയമായിരുന്നു. ആദ്യമായി സിനിമയില്‍ അഭിനയിക്കുകയാണെന്ന് പറയുകയേ ഇല്ല. അസാധ്യമായ പെര്‍ഫോമന്‍സായിരുന്നു.

അവസാന സീനില്‍ ഞാന്‍ ഇല്ലായിരുന്നെങ്കില്‍ മഞ്ജു ഇന്നില്ല. ഞാന്‍ പിടിച്ചില്ലായിരുന്നെങ്കില്‍ മഞ്ജു തീവണ്ടിയുടെ അടിയില്‍ പോയേനെ. എന്റെയൊരു ആരോഗ്യത്തിന് ഞാന്‍ പിടിച്ചിട്ടും നില്‍ക്കാതെ മഞ്ജു ഓടുകയായിരുന്നു. എന്റെ കൈയ്യില്‍ നിന്നൊക്കെ പോയി. കഥാപാത്രം മഞ്ജുവില്‍ ബാധയായി കൂടിയതാണെന്ന് തോന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്. ആത്മഹത്യ സീന്‍ എടുക്കുമ്പോള്‍ ശരിക്കും ആത്മഹത്യയിലേക്ക് പോയാല്‍ ശരിയാവില്ലല്ലോ എന്ന് മനോജ് ചോദിക്കുന്നു.

സീന്‍ എവിടെയാണോ അവിടെ അത് നിര്‍ത്തണം. ഞാന്‍ പിടിച്ചതിന് ശേഷം അവിടെ മഞ്ജു നില്‍ക്കണം. എന്നാല്‍ ശരിക്കും പക്ഷേ മഞ്ജു അവിടെയൊന്നും നില്‍ക്കുന്നില്ല. എന്റെ കൈയ്യില്‍ നിന്നൊന്ന് പിടി വിട്ടാല്‍ തീവണ്ടിയുടെ അടിയില്‍ പോയിട്ടുണ്ടാവും. ട്രെയിനിന് കാന്ത ശക്തിയുണ്ടെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. അതിന്റെ തൊട്ടടുത്ത് നിന്നാല്‍ ഉള്ളിലേക്ക് വലിയ്ക്കും. അതിന്റെ ഹാന്‍ഡില്‍ നെറ്റിയില്‍ വന്ന് ഇടിച്ചാലും മതി, ആള് തീരും.

ആ ഷോട്ട് ഒന്ന് കഴിഞ്ഞാല്‍ മതിയെന്നായിരുന്നു എനിക്ക്. ആകെ വിഷമിച്ച്‌ അവശനായി പോയി. ശരിക്കും മഞ്ജുവിനിട്ട് ഒന്ന് കൊടുത്താല്‍ കൊള്ളാമെന്ന് തോന്നിയിരുന്നു. സിനിമയില്‍ അടിക്കുന്ന സീനുണ്ടെങ്കിലും അത് അഭിനയിച്ചതാണ്. എന്നാല്‍ ശരിക്കും അതുപോലൊന്ന് കൊടുത്തിരുന്നെങ്കിലെന്ന് കരുതി പോയി. അടിച്ചാല്‍ പോലും കുഴപ്പമില്ല, കാരണം ഞാന്‍ അതുപോലെ കഷ്ടപ്പെട്ട് പോയി. എന്തായാലും ആ സീന്‍ വളരെ മനോഹരമായി. എല്ലാവരും കൈയ്യടിച്ചു.