play-sharp-fill
മഞ്ചേരി നഗരസഭാ കൗണ്‍സിലറുടെ കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ

മഞ്ചേരി നഗരസഭാ കൗണ്‍സിലറുടെ കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ

മലപ്പുറം: മഞ്ചേരി നഗരസഭാ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.


നെല്ലിക്കുന്നത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവാണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചേരി നഗരസഭാ കൗണ്‍സിലറായ തലാപ്പില്‍ അബ്‌ദുള്‍ ജലീല്‍(52) ആണ് കൊല്ലപ്പെട്ടത്. മാര്‍ച്ച്‌ 29ന് രാത്രി 10ഓടെയാണ് ജലീലിനെതിരെ ആക്രമണമുണ്ടായത്.

പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ഇന്നോവ കാറില്‍ സഞ്ചരിക്കുകയായിരുന്ന ജലീലിനെ പിന്നാലെയെത്തിയ സംഘം ആക്രമിച്ച്‌ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മഞ്ചേരി നഗരസഭയിലെ 16ാം വാര്‍ഡ് കൗണ്‍സിലറും മുസ്ളീം ലീഗ് നേതാവുമാണ് അബ്‌ദുള്‍ ജലീല്‍.

കേസില്‍ പാണ്ടിക്കാട് കറുത്തേടത്ത് വീട്ടില്‍ ഷംഷീര്‍ (32), നെല്ലിക്കുത്ത് പതിയന്‍തൊടിക വീട്ടില്‍ അബ്ദുള്‍ മാജിദ് (26) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. പ്രതികളുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.