
സ്വന്തം ലേഖകൻ
കൊല്ലം: കെ.എസ്.ആർ.ടി.സി. ബസിൽവെച്ച് കോളേജ് വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. കന്യാകുമാരി കളിയിക്കാവിള അമ്പെട്ടിൻകാല ജസ്റ്റിൻ ആൽവിൻ (43) ആണ് പോലീസ് പിടിയിലായത്.
ബുധനാഴ്ച രാവിലെ 8.30-ന് ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്ന വേണാട് ബസിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സീറ്റിൽ ഒപ്പമിരുന്നശേഷം മയ്യത്തുംകര ജംങ്ഷനെത്തിയപ്പോൾ ഇയാൾ പെൺകുട്ടിയെ തുടരെ ശല്യംചെയ്യുകയായിരുന്നു. പ്രതികരിച്ചപ്പോൾ നഗ്‌നതാപ്രദർശനവും നടത്തി. തുടർന്ന് പെൺകുട്ടി പോലീസിനെ വിവരം അറിയിച്ചു.
യാത്രാമധ്യേ പോലീസ് പ്രതിയെ പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തതായി ശൂരനാട് ഇൻസ്‌പെക്ടർ ഗിരീഷ്‌കുമാർ പറഞ്ഞു.