ഉപ്പൂപ്പ വീട്ടിലുണ്ടെങ്കില്‍ മറിയത്തിന് വേറെ ആരും വേണ്ട; കഥ പറച്ചിലും കളറിങ്ങുമായി പേരക്കുട്ടിക്കൊപ്പം കൂടും മെഗാസ്റ്റാര്‍; വൈറലായി ചിത്രങ്ങൾ
സ്വന്തം ലേഖകൻ
കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ – അമാല്‍ സുഫിയ ദമ്പതികളുടെ ഏക മകള്‍ മറിയത്തിന്റെ അഞ്ചാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.
2017 മേയ് അഞ്ചിനാണ് മറിയത്തിന്റെ ജനനം. മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ കുടുംബചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏറെ ഹൃദ്യമായിരുന്നു ഈ ചിത്രങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ദുല്‍ഖര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളേക്കാള്‍ വൈറലായത് മറിയം തന്റെ ഉപ്പൂപ്പയായ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രമാണ്. മമ്മൂട്ടി തന്നെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
മമ്മൂട്ടി പോസ്റ്റ് ചെയ്ത ചിത്രം പോലെ തന്നെയാണ് മറിയം വീട്ടിലും. വാപ്പച്ചി ദുല്‍ഖറിനേക്കാളും ഉമ്മച്ചി അമാലിനേക്കാളും മറിയത്തിന് അടുപ്പം ഉപ്പൂപ്പയോടാണ്. സിനിമ തിരക്കുകള്‍ക്കിടയിലും തന്റെ പേരക്കുട്ടിയുടെ വിശേഷങ്ങള്‍ അറിയാനാണ് മമ്മൂട്ടിക്ക് താല്‍പര്യവും.
കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് മമ്മൂട്ടി പൂര്‍ണമായി വീടിനുള്ളില്‍ നീണ്ടകാലം കഴിയേണ്ടി വന്നത്. ആ സമയത്തെല്ലാം മറിയമായിരുന്നു മമ്മൂട്ടിയുടെ അടുത്ത ചങ്ങാതി. ആ ചങ്ങാത്തം ഇപ്പോഴും തുടരുന്നു.
ഉപ്പൂപ്പ വീട്ടിലുണ്ടെങ്കില്‍ കഥ പറച്ചിലും കളറിങ്ങുമായി മറിയം ഉപ്പൂപ്പയ്‌ക്കൊപ്പം കൂടും. പേരക്കുട്ടിക്ക് ഇംഗ്ലീഷ് കഥകള്‍ വായിച്ചുകൊടുത്ത് അര്‍ത്ഥം പറഞ്ഞുകൊടുക്കലാണ് മമ്മൂട്ടി പ്രധാനമായും ചെയ്യുന്നത്. മറിയത്തിനു വിവിധ സ്റ്റൈലുകളില്‍ മുടി കെട്ടി കൊടുക്കുന്നതും മേക്കപ്പ് ചെയ്ത് കൊടുക്കുന്നതും മമ്മൂട്ടി തന്നെ.