
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് ലോഡ്ജില്‍ എത്തിച്ച് മയക്കുമരുന്നു നല്‍കി മര്‍ദ്ദിച്ചു; അടയ്ക്കാ വ്യാപാരിയെ ഹണി ട്രാപ്പില്‍ കുടുക്കി തട്ടിയെടുത്തത് 50 ലക്ഷം രൂപ; മലപ്പുറത്ത് പത്തൊൻപതുകാരി പിടിയിലാകുമ്പോൾ….!
സ്വന്തം ലേഖിക
മലപ്പുറം: ഹണി ട്രാപ്പ് കേസില്‍ പത്തൊൻപതുകാരി പിടിയില്‍.
അടയ്ക്കാ വ്യാപാരിയെ കുടുക്കി പണവും സ്വര്‍ണവും ഉള്‍പ്പെടെ 50 ലക്ഷമാണ് പെണ്‍കുട്ടി തട്ടിയെടുത്തത്.
കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019ലാണ് കേസിനാസ്പദമായ സംഭവം. സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടി, തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് കോടതി വഴി പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി നല്‍കിയത് കള്ളക്കേസാണെന്ന് കണ്ടെത്തുകയായിരുന്നു.
പ്രായപൂര്‍ത്തി ആയതോടെ പെണ്‍കുട്ടിയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി അറസ്റ്റ് വരിക്കണമെന്ന് ഹൈക്കോടതി തന്നെ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശിനിയായ പത്തൊന്‍പതുകാരിയെ ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയത്.
ഇതിനോടകം പ്രധാന പ്രതികളടക്കം 16 പേരെ അന്വേഷണ സംഘം പിടികൂടി. ചാലിശ്ശേരി സ്വദേശിയായ അടയ്ക്ക വ്യാപാരിയെയാണ് സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് എടപ്പാളിലെ ലോഡ്ജില്‍ എത്തിച്ച് മയക്കുമരുന്നു നല്‍കി തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ആഡംബര കാറും സ്വര്‍ണവും പണവും തട്ടിയെടുത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു.