
സ്വന്തം ലേഖിക
മലപ്പുറം: ഫുട്‌ബോള്‍ ഗാലറി തകര്‍ന്ന സംഭവത്തില്‍ കാളികാവ് സംഘാടകര്‍ക്കെതിരെ
കേസെടുത്തു.
കാളികാവ് പൂങ്ങോട് ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശത്തെ ഏതാനും ചെറുപ്പക്കാരുടെ സംഘടനയാണ് ടൂര്‍ണമെന്റ് നടത്തിയത്. അതിനാല്‍ അധികം ജനക്കൂട്ടത്തെ ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍ അവധി ദിവസമായതിനാല്‍ ഫുട്ബോള്‍ മത്സരം കാണാന്‍ ആറായിരത്തോളം പേരാണ് ഗ്രൗണ്ടിലെത്തിയത്. അപകടത്തില്‍ പരിക്കേറ്റവര്‍ നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
യൂണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍ കോഴിക്കോടും തമ്മിലുള്ള ഫൈനല്‍ മത്സരം തുടങ്ങാനിരിക്കെയാണ് അപകടം. താത്ക്കാലികമായി കെട്ടിയുയര്‍ത്തിയ കവുങ്ങ് കൊണ്ടുള്ള ഗാലറി തകര്‍ന്ന് വീഴുകയായിരുന്നു.
ഗ്രൗണ്ടിന് കിഴക്ക് വശത്തുള്ള ഗാലറിയാണ് തകര്‍ന്നുവീണത്. ഗാലറിയോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന താത്ക്കാലിക ഫ്ളഡ്‌ലൈറ്റ് സ്റ്റാന്‍ഡും തകര്‍ന്നു വീണു.
ഇത് ദേഹത്തേക്ക് വീണാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്. തുടര്‍ന്ന് ഉണ്ടായ ഉന്തിലും തള്ളിലും നിരവധി പേര്‍ക്ക് പരിക്കേറ്റു.



