വൈക്കത്ത് ഷൂട്ടിംഗ് സെറ്റിൽ മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച സംഭവം; പ്രതി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

വൈക്കം: മണിശ്ശേരി ഭാഗത്തുള്ള സിനിമാ ഷൂട്ടിംഗ് സെറ്റിന്‍റെ മുൻവശത്ത് മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ.

കുലശേഖരമംഗലം ശാരദാമഠം ഭാഗത്ത് സപ്തസ്വര നിവാസിൽ ഡാർവിൻ മകൻ ധനുഷ് ഡാർവിൻ (27) നെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ മിഥുൻജിത്ത് കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വരുമ്പോള്‍ ധനുഷ് ഡാർവിന്‍റെ നേതൃത്വത്തിലുള്ള സംഘം കമ്പിവടിയും മറ്റ് മാരക ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയ ധനുഷ് ഡാർവിനെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. പ്രതിക്ക് വൈക്കം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മറ്റു കേസുകളും നിലവിലുണ്ട്.

ഇയാളോടോപ്പമുണ്ടായിരുന്ന മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. വൈക്കം ഡിവൈഎസ്പി. എ.ജെ. തോമസ്, തലയോലപ്പറമ്പ് എസ്. എച്ച്. ഓ. കെ എസ് ജയൻ, എസ്.ഐ. മാരായ ദീപു ടി.ആർ, സിവി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷാജിമോൻ, സിനാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.