ഭക്ഷ്യസുരക്ഷയെ അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മഹിളാ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി
സ്വന്തം ലേഖിക
കോട്ടയം: ഭക്ഷ്യസുരക്ഷയെ അട്ടിമറിക്കുന്ന കേന്ദ്രഗവണ്മെന്റ് നയങ്ങൾക്കെതിരെ മഹിളാ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.
മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ (എം ) ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പ്രസിഡന്റ് പി ആർ സുഷമ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ വി ബിന്ദു, തങ്കമ്മ ജോർജ്കുട്ടി എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഉഷ വേണുഗോപാൽ നന്ദിയും പറഞ്ഞു.
Third Eye News Live
0