play-sharp-fill
നാല് മണിക്ക് എഴുന്നേല്‍ക്കുമെന്ന് എം എം ഹസന്‍; രാവിലെയോ അതോ വൈകിട്ടോ എന്ന്  രാഹുല്‍; എം എം ഹസനെ ട്രോളി രാഹുല്‍ഗാന്ധി

നാല് മണിക്ക് എഴുന്നേല്‍ക്കുമെന്ന് എം എം ഹസന്‍; രാവിലെയോ അതോ വൈകിട്ടോ എന്ന് രാഹുല്‍; എം എം ഹസനെ ട്രോളി രാഹുല്‍ഗാന്ധി

സ്വന്തം ലേഖിക

കൊച്ചി: നാലു മണിക്ക് എഴുന്നേല്‍ക്കുമെന്ന് പറഞ്ഞ എം എം ഹസനോട് രാവിലെയാണോ വൈകിട്ടാണോ എന്ന് രാഹുല്‍ഗാന്ധിയുടെ പ്രതികരണം.

ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം അവസാനിക്കുന്നതിന് മുന്നോടിയായി നേതാക്കളുമായി രാഹുല്‍ഗാന്ധി നടത്തിയ സംഭാഷണത്തിലാണ് ചിരി പടര്‍ത്തിയ സംഭാഷണം. യാത്രയില്‍ പങ്കെടുക്കാന്‍ ചെന്നിത്തല രാവിലെ നാലരയ്ക്ക് എഴുന്നേല്‍ക്കുമെന്ന് പറഞ്ഞപ്പോള്‍ താന്‍ നാലു മണിക്ക് എഴുന്നേല്‍ക്കുമെന്നായിരുന്നു ഹസ​ന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഘട്ടത്തിലാണ് രാവിലെയാണോ വൈകിട്ടാണോയെന്ന് ആരാഞ്ഞ് രാഹുല്‍ ചിരി പൊട്ടിച്ചത്. യാത്രയുടെ മുന്‍നിര രാഷ്ട്രീയത്തെ പോലെയാണെന്നും ഇടയ്ക്കൊക്കെ ചിലര്‍ വീഴുമെന്നും അവരെ പിടിച്ചെഴുന്നേല്‍പ്പിക്കേണ്ടി വന്നുവെന്നും രാഹുല്‍ പറഞ്ഞു.