മൂന്ന് വർഷത്തോളമായി കടുത്ത പ്രണയത്തിൽ; പരസ്പരം പിണങ്ങിയതോടെ ആത്മഹത്യാശ്രമവും; തിരുവനന്തപുരത്ത് കാമുകിയെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കി
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാമുകിയെ കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു.
തിരുവനന്തപുരം കല്ലറ സ്വദേശി സുമിയാണ് (18) കൊല്ലപ്പെട്ടത്.
കീഴായിക്കോണം സ്വദേശി ഉണ്ണിയെ (21) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുമിയുടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. റബ്ബര്‍ തോട്ടത്തില്‍ വച്ച് ഇരുവരും തമ്മില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുമിയും ഉണ്ണിയും മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. സുമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഉണ്ണി ആത്മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം. ശനിയാഴ്ച ഇരുവരും തമ്മില്‍ പിണങ്ങി. തുടര്‍ന്ന് സുമി ശ്വാസം മുട്ടലിനുള്ള എട്ട് ഗുളികകള്‍ ഒരുമിച്ച് കഴിച്ചു. വീട്ടുകാര്‍ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ ഉണ്ണിയും കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഇന്നലെ സുമിയും ഉണ്ണിയും സംസാരിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.