
സ്വന്തം ലേഖിക
കോഴിക്കോട്: എല്‍ജെഡി പാര്‍ട്ടി ജെഡിഎസില്‍ ലയിക്കാന്‍ തീരുമാനിച്ചു.
കോഴിക്കോട് നടന്ന എല്‍ജെഡി സംസ്ഥാന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
ജെഡിഎസുമായും ആര്‍ജെഡിയുമായും ചര്‍ച്ച നടത്തിയെന്നും ജെഡിഎസുമായി യോജിച്ച് പോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും എല്‍ജെഡി പ്രസിഡന്റ് എം വി ശ്രേയാംസ്കുമാര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലയന പ്രക്രിയ ലയന സമ്മേളനത്തോടെ പൂര്‍ത്തിയാവും. ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. ഭാരവാഹിത്വങ്ങള്‍ തുല്യമായി വീതിക്കും.
സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയുന്നതില്‍ തര്‍ക്കമില്ല. പാര്‍ട്ടി ഒന്നാവുമ്പോള്‍ ഭാവി കാര്യങ്ങള്‍ ആ പാര്‍ട്ടിയാണ് തീരുമാനിക്കുക. വര്‍ഗ്ഗീയ ശക്തികളുമായി സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുവീഴ്ചയില്ല. പലസംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് ഏകീകരണം ഉണ്ട്. ഇത് ദേശീയ തലത്തില്‍ സോഷ്യലിസ്റ്റ് ഏകീകരണത്തിന് വഴിയൊരുക്കും.
കെ പി മോഹനന്‍ യോഗത്തിന് എത്തിയില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചു. അദ്ദേഹത്തിന് അനുകൂല നിലപാടാണ്. ഇനി എല്‍ജെഡി ഇല്ല. ജെഡിഎസ് ആയി തുടരും. പ്രസിഡൻ്റ് സ്ഥാനത്തിന് പിടിമുറുക്കില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.



