ലൈഫ് പദ്ധതിയില്‍ പ്രതിസന്ധി; ഗുണഭോക്താക്കളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ച്‌ രണ്ട് മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ വിഹിതം നല്‍കുന്നില്ല; കാത്തിരിക്കുന്നത് അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: ലൈഫ് ഭവന പദ്ധതിയില്‍ പ്രതിസന്ധി.

ഗുണഭോക്താക്കളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ച്‌ രണ്ട് മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് ഒരിടത്ത് പോലും നിര്‍മാണം തുടങ്ങിയിട്ടില്ല.
സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഗുണഭോക്താക്കളുമായി കരാര്‍ വയ്ക്കാനോ അഡ്വാന്‍സ് അനുവദിക്കാനോ പഞ്ചായത്തുകള്‍ക്കോ നഗരസഭകള്‍ക്കോ കഴിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് ലക്ഷത്തോളം കുടുംബങ്ങളാണ് ലൈഫ് പദ്ധതി പ്രകാരം വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.
ഒരു ഭാഗത്ത് ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും പിന്‍വാതില്‍ നിയമന വിവാദവുമെല്ലാം അരങ്ങ് തകര്‍ക്കുമ്പോള്‍ സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ ഒരു വീടിനായി നാളുകളെണ്ണി കാത്തിരിപ്പിലാണ്.

സര്‍ക്കാരിന്‍റെ മുന്‍ഗണനാ പദ്ധതിയെന്ന നിലയില്‍ ഇതിനോടകം രണ്ടര ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയാക്കിയ ലൈഫ് മിഷന്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഒരു നിശ്ചലാവസ്ഥയിലാണ്. ഓഗസ്റ്റ് 16ന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച ശേഷം സര്‍ക്കാരില്‍ നിന്ന് ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുട അധ്യക്ഷന്‍മാര്‍ പറയുന്നു. പറയുന്നവര്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല, സിപിഎമ്മുകാരുമുണ്ട്.

പല ഘട്ടത്തിലുളള പരിശോധനകള്‍ക്ക് ശേഷമായിരുന്ന് ഓഗസ്റ്റ് 16ന് ലൈഫ് പദ്ധതി പ്രകാരം വീടിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. സ്വന്തമായി വീടില്ലാത്തവരും ഭൂമിയോ വീടോ ഇത്തവരുമാണ് ഇക്കുറി ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളത്.