play-sharp-fill
“കള്ള് കുടിച്ചിട്ട് പറഞ്ഞതല്ല മനസ്സില്‍ തോന്നിയത് പറഞ്ഞുവെന്നേയുള്ളൂ.. ‘നാല് വയസ് മുതല്‍ ലാലേട്ടന്‍ ഫാനാണ് “: സോഷ്യല്‍ മീഡിയയില്‍ ‘ആറാടിയ’ സന്തോഷിന് പറയാനുള്ളത്

“കള്ള് കുടിച്ചിട്ട് പറഞ്ഞതല്ല മനസ്സില്‍ തോന്നിയത് പറഞ്ഞുവെന്നേയുള്ളൂ.. ‘നാല് വയസ് മുതല്‍ ലാലേട്ടന്‍ ഫാനാണ് “: സോഷ്യല്‍ മീഡിയയില്‍ ‘ആറാടിയ’ സന്തോഷിന് പറയാനുള്ളത്

സ്വന്തം ലേഖിക

‘ലാലേട്ടന്‍ ആറാടുകയാണ്’… സമൂഹ മാധ്യമങ്ങള്‍ നിറയെ ഈ ഡയലോഗ് ആണ്.

മോഹന്‍ലാല്‍ – ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറന്ന ആറാട്ടിന്റെ റിലീസിന് ശേഷം അഭിപ്രായം ചോദിച്ചെത്തിയ എല്ലാ മാധ്യമങ്ങളോടും മോഹന്‍ലാല്‍ ആരാധകനായ സന്തോഷ് പറഞ്ഞ വാക്കുകളാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിയേറ്ററില്‍ നെയ്യാറ്റിന്‍കര ഗോപന്‍ ആറാടുമ്പോള്‍ തിയേറ്ററിന് പുറത്ത് സന്തോഷിന്റെ ‘ആറാട്ട്’ ആയിരുന്നു.

സന്തോഷ് വര്‍ക്കി എന്നാണ് ഇദ്ദേഹത്തിന്റെ പേര്. സിനിമയെ കുറിച്ച്‌ താന്‍ നിഷ്കളങ്കമായി പറഞ്ഞ അഭിപ്രായമായിരുന്നു അതെന്നും മദ്യപിച്ചിട്ടല്ല സിനിമ കാണാന്‍ പോയതെന്നും സന്തോഷ് ഒരു വ്യക്തമാക്കി.

‘നാലു വയസ് മുതല്‍ മോഹന്‍ലാല്‍ ഫാന്‍ ആണ്. മനസ്സില്‍ തോന്നിയത് പറഞ്ഞുവെന്നേയുള്ളൂ. എല്ലാ സിനിമകളും കാണാറുണ്ട്. മോഹന്‍ലാല്‍ സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് മാത്രം.

ആറാട്ടിനെ കുറിച്ച്‌ പറഞ്ഞത് നിഷ്കളങ്കമായിട്ടാണ്. അല്ലാതെ കള്ള് കുടിച്ചിട്ടൊന്നുമല്ല. മോഹന്‍ലാലിന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണം അദ്ദേഹത്തിന്റെ സിനിമകള്‍ക്കെതിരെ ഇപ്പോള്‍ ചില ക്യാമ്പയ്നുകള്‍ നടക്കുന്നുണ്ട്. ട്രോളുകള്‍ എല്ലാം കണ്ടു, തമാശ ആയിട്ട് തന്നെയാണ് അതെല്ലാം എടുക്കുന്നത്’, സന്തോഷ് പറയുന്നു.

എല്ലാ ചാനലുകളുടെ മുന്നിലും ആവേശത്തോടെ ഓടിനടന്ന് ചിത്രത്തെ കുറിച്ച്‌ സംസാരിച്ച സന്തോഷിനെ ട്രോളന്മാര്‍ പ്രശസ്തനാക്കുകയായിരുന്നു. സിനിമ അത്ര പോരെന്ന് പറയുന്നവര്‍ക്കെതിരെ ‘ഇത് ഹേറ്റ് ക്യാംപെയിന്‍’ ആണെന്ന് പറയുന്ന ഇയാളുടെ വീഡിയോ വൈറലായിരിക്കുകയാണ്.

എല്ലാ ക്യാമറകള്‍ക്കും മുന്നിലെത്തി ‘രാജമാണിക്യം ഒന്നുമല്ല, ഇത് ലാലേട്ടന്റെ ആറാട്ടാണ്, ലാലേട്ടന്‍ നിറഞ്ഞ് ആറാടുകയാണ്’ എന്ന് പലതവണ വിളിച്ച്‌ പറയുന്ന സന്തോഷിന്റെ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്.