
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ മാരകമയക്കുമരുന്നായ 0.1586-ഗ്രാം എൽ. എസ്.ഡിയുമായി രണ്ടുയുവാക്കൾ പിടിയിൽ.
കണ്ണൂർ നീർക്കടവ് സ്വദേശി ചെട്ടിറമ്പത്ത് വീട്ടിൽ സി.പി പ്രസൂൺകണ്ണൂർ കക്കാട് പള്ളിപ്രം ഷീബാലയത്തിൽ ടി.യദുൽ എന്നിവരാണ് പിടിയിലായത്. കണ്ണൂർ എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂർ ടൗൺ , സിറ്റി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന ചെയ്യുന്ന സംഘത്തിലെ പ്രധാനകണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് അറിയിച്ചു.ഇവർ മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കെ. എൽ. 13 എ.ജെ2850 ഡിയോ സ്‌ക്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
എൽ എസ് ഡി വെറും 0.002 മില്ലിഗ്രാം കൈവശംവയ്ക്കുന്നത് പോലും 10 വർഷം തടവും രണ്ടു ലക്ഷം വരെ പിഴ കിട്ടാവുന്നതുമായ കുറ്റമാണ്. നഗരങ്ങളിൽ നടത്തുന്ന ഡി ജെ പാർട്ടികളിൽ പ്രധാനമായും ഉപയോഗിക്കുന്ന പേപ്പർ, സൂപ്പർമാൻ , ബൂമർ ,ലാല , ആലീസ് , എന്നീ കോഡ് ഭാഷകളിലും ചെല്ലപ്പേരിലറിയപ്പെടുന്ന അതിമാരക ലഹരി മരുന്നാണ് എൽ എസ് ഡി.
വിവിധ വർണ്ണചിത്രങ്ങളിലും , വിവിധ രൂപത്തിലും വളരെ ചെറിയ അളവിലും ലഭിക്കുന്നതിനാൽ ശരീര ഭാഗങ്ങളിൽ എവിടെയും ഒളിപ്പിക്കുവാൻ കഴിയുന്നതുമായ ഈ ലഹരിമരുന്ന് കണ്ടു പിടിക്കുകയെന്നത് വളരെ ദുഷ്‌കരമാണെന്നു എക്സൈസ് പറഞ്ഞു. കണ്ണൂർ ജില്ലയിൽ ഇതുവരെ പിടിച്ചതിൽ വെച്ച് ഏറ്റവും വലിയ എൽ എസ് ഡി വേട്ടയാണിത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി ടി യേശുദാസൻ , പ്രിവന്റീവ് ഓഫീസർമാരായ ശശിചേണിച്ചേരി , എം.കെ സന്തോഷ് , ജോർജ്ജ് ഫെർണാണ്ടസ് , കെ എം ദീപക് (ഗ്രേഡ്) ,സിവിൽ എക്സൈസ് ഓഫീസർ കെ വി ഹരിദാസൻ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ രജിരാഗ് പി ജലിഷ് പി, കെ ബിനീഷ് എന്നിവരടങ്ങിയ സംഘവും റയിഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.
1 എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സർക്കിൾ ഇൻസ്പെക്ടർ ദിലീപ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിവിധയിനം ലഹരിമരുന്ന് കടത്തുന്ന സംഘത്തെ കുറിച്ച് ,കമ്മീഷൻ ഏജന്റ്മാർ , വിൽപ്പനക്കാർ എന്നിവരെക്കുറിച്ചും എക്സൈസിന് നിർണ്ണായക വിവരം ലഭിച്ചിട്ടുണ്ട് . പിടികൂടിയ ലഹരിമരുന്നിന് ലക്ഷങ്ങൾ വില വരും. പ്രതികള കണ്ണൂർ ജുഡിഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും. തുടർ നടപടികൾ വടകര എൻഡിപി എസ് കോടതിയിൽ നടക്കും.