video
play-sharp-fill

ഉത്സവപറമ്പിൽ സ്ത്രീകളുടെ പൊരിഞ്ഞ അടി; പുരുഷന്മാർ നോക്കിനിൽക്കെ വനിതകൾ നടത്തിയ അടി കണ്ട് മൂക്കത്ത് വിരൽ വെച്ച് പൊലീസും നാട്ടുകാരും

ഉത്സവപറമ്പിൽ സ്ത്രീകളുടെ പൊരിഞ്ഞ അടി; പുരുഷന്മാർ നോക്കിനിൽക്കെ വനിതകൾ നടത്തിയ അടി കണ്ട് മൂക്കത്ത് വിരൽ വെച്ച് പൊലീസും നാട്ടുകാരും

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ആണുങ്ങള്‍ ഉല്‍സവപ്പറമ്പുകളില്‍ ഏറ്റുമുട്ടുന്നത് പതിവു കാഴ്ചയാണ്. എന്നാൽ അടി പെണ്ണുങ്ങൾ തമ്മിലായല്ലോ..?

നാട്ടിലെ സകല പകയും ശത്രുതയും അണപൊട്ടി ഒഴുകുന്നത് ഉല്‍സവപറമ്പുകളിലാണ്. ചില സ്ഥലങ്ങളില്‍ കൊലപാതങ്ങള്‍ പോലും നടക്കാറുണ്ട്. അതിനാല്‍ ഉല്‍സവപറമ്പില്‍ കമ്മിറ്റിക്കാരും പൊലീസും ജാകരൂകരായിരിക്കും. ഇതിനിടെ ചിലപ്പോള്‍ പൊലീസിനും കമ്മിറ്റിക്കാര്‍ക്കും അടികിട്ടാറുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇത്തവണ ആണുങ്ങളെ കടത്തിവെട്ടിയിരിക്കുകയാണ് സ്ത്രീകൾ.
കരുനാഗപ്പള്ളി ഇടക്കുളങ്ങര ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെ ആണുങ്ങളെ നിഷ്പ്രഭരാക്കി പെണ്ണുങ്ങള്‍ തമ്മിലടിച്ചു. ബന്ധുക്കളായ യുവതികളാണ് ഉല്‍സവത്തിൻ്റെ സമാപന ദിവസം രാത്രി പരിപാടിക്കിടെ ഏറ്റുമുട്ടിയത്.

ഇടക്കുളങ്ങര സ്വദേശിയായ യുവതി മാസങ്ങള്‍ക്ക് മുന്‍പു രണ്ട് കുട്ടികളെ ഉപേക്ഷിച്ചു പോയി. ഈ കുട്ടികള്‍ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു.
ഉല്‍സവം ആഘോഷിക്കാന്‍ അമ്പലപ്പറമ്പിലെത്തിയ കുട്ടികളെ യുവതികൂട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതാണ് അങ്കത്തിന് കാരണമായത്.

കുട്ടികളെ വിട്ട് കൊടുക്കാന്‍ സഹോദരൻ്റെ ഭാര്യയും ബന്ധുക്കളും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഗാനമേളക്കിടയില്‍ തല്ലുണ്ടായത്‌. തടസംപിടിക്കാന്‍ ശ്രമിച്ച പലരും പരാജയപ്പെട്ടു പോയി. അടി പേടിച്ച്‌ കലാപരിപാടികാണാനെത്തിയ സ്ത്രീകള്‍ കൂട്ടമായി തിരിച്ചു പോയി.

അടി കണ്ട് നാണം തോന്നിയ ആണുങ്ങള്‍ സഹായത്തിന് കമ്മിറ്റിക്കാരെ വിളിച്ചു. സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നിട്ടും പരാതിയില്ലാത്തതിനാല്‍ കേസ്സെടുത്തില്ല.