
സ്വന്തം ലേഖിക
തിരുവനന്തപുരം: കുവൈറ്റില്‍ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്‍ക്കയുടെ ഇടപെടൽ.
നോര്‍ക്ക റൂട്ട്‌സ് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉര്‍ജിതമാക്കി. ഗാര്‍ഹിക ജോലിക്കായി കുവൈറ്റിലെത്തിയ എറണാകുളം ചെറായി സ്വദേശി അജിതയാണ് കടുത്ത തൊഴില്‍ പീഡനത്തിന് ഇരയായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോലി സ്ഥലത്ത് തടവിലാക്കപ്പെട്ട അജിതയെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നോര്‍ക്ക എംബസിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. ദിവസവും 16 മണിക്കൂറോളമായിരുന്നു ജോലി. ഇത് ചോദ്യം ചെയ്തതിന് യുവതി ശാരീരിക പീഡനത്തിന് ഇരയാകേണ്ടി വന്നൂ.
കുവൈറ്റ് എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്ന് നോര്‍ക്ക റൂട്ട്‌സ് സി ഇ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.