video
play-sharp-fill

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അന്തേവാസി വീണ്ടും ചാടിപ്പോയി; പുറത്ത് കടന്നത് ശുചിമുറിയുടെ വെന്റിലേഷന്‍ തകര്‍ത്ത്;  ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അന്തേവാസി വീണ്ടും ചാടിപ്പോയി; പുറത്ത് കടന്നത് ശുചിമുറിയുടെ വെന്റിലേഷന്‍ തകര്‍ത്ത്; ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വീണ്ടും അന്തേവാസി ചാടിപോയി.

മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് ചാടിപ്പോയത്. ഒരാഴ്ചയ്ക്കിടെ സമാനമായ മൂന്നാമത്തെ സംഭവമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശുചിമുറിയുടെ വെന്റിലേഷന്‍ തകര്‍ത്താണ് അന്തേവാസി ചാടിപ്പോയത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ ഒരു പുരുഷനും സ്ത്രീയും ചാടിപ്പോയിരുന്നു.

ഒരേ കോമ്പൗണ്ടിലെ രണ്ട് കെട്ടിടങ്ങളില്‍ താമസിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിയും നടക്കാവ് സ്വദേശിയുമാണ് ചാടിപ്പോയത്. ഇരുവരേയും പിന്നീട് കണ്ടെത്തിയിരുന്നു.

കുളിമുറിയോട് ചേര്‍ന്ന പഴയ ഭിത്തി വെള്ളമൊഴിച്ചു കുതിര്‍ത്ത ശേഷം പ്ലേറ്റ് കൊണ്ടു തുരന്നാണു സ്ത്രീ പുറത്തു കടന്നതെന്നാണ് അധികൃതര്‍ പറഞ്ഞത്. ഈ മാസം 10ന് ഇവിടത്തെ അന്തേവാസിയായിരുന്ന മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ (30) സെല്ലില്‍ മര്‍ദനമേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.