play-sharp-fill
കോട്ടയം  കുറവിലങ്ങാട്  കന്നുകാലി ഫാമിൻ്റെ മറവിൽ ഹാൻസ് നിർമ്മാണ ഫാക്ടറി; വൈക്കം ഡിവൈഎസ്പി എ ജെ തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് 2250 പാക്കറ്റ് ഹാൻസ്

കോട്ടയം കുറവിലങ്ങാട് കന്നുകാലി ഫാമിൻ്റെ മറവിൽ ഹാൻസ് നിർമ്മാണ ഫാക്ടറി; വൈക്കം ഡിവൈഎസ്പി എ ജെ തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് 2250 പാക്കറ്റ് ഹാൻസ്

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം കുറവിലങ്ങാട് കന്നുകാലി ഫാമിൻ്റെ മറവിൽ ഹാന്‍സ് നിര്‍മ്മാണ കേന്ദ്രം.


വൈക്കം ഡിവൈഎസ്പി എ ജെ തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് കാലിത്തൊഴുത്തിന്റെ മറവില്‍ നടത്തിയിരുന്ന ഹാന്‍സ് നിര്‍മ്മാണ കേന്ദ്രം പിടികൂടിയത്.



കുറവിലങ്ങാട് കളിയാര്‍തോട്ടത്തിലെ കണ്ണന്തറ വീടിൻ്റെ സമീപത്തുള്ള കാലിത്തൊഴുത്തിലാണ് നിരോധിത പുകയില ഉല്പന്നമായ ഹാന്‍സ് നിര്‍മ്മാണം നടന്നിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാന്‍സ് നിര്‍മ്മാണത്തിന് ആവശ്യമായ യന്ത്ര സാമഗ്രികളും 100
കിലോ ഹാന്‍സ് പൊടിയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ 2250 ഹാന്‍സ് പാക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.

അതിരമ്പുഴ സ്വദേശികളായ ജഗന്‍, ബിബിന്‍ എന്നിവരാണ് ഹാന്‍സ് നിര്‍മ്മാണം നടത്തിയിരുന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വര്‍ഷങ്ങളായി ഇവിടെ ഹാന്‍സ് നിര്‍മാണം നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന യന്ത്രങ്ങളും ഹാന്‍സ് പൊടിയുമാണ് കണ്ടെടുത്തത്. എവിടെ നിന്നാണ് ഇവര്‍ക്ക് ഇത് ലഭിച്ചതെന്നും എവിടേക്കാണ് വിറ്റിരുന്നതെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇവര്‍ക്ക് പിന്നില്‍ വലിയ റാക്കറ്റ് ഉണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

വൈക്കം ഡിവൈഎസ്പി എ ജെ തോമസ്, കുറവിലങ്ങാട് എസ്എച്ച്ഒ നിർമ്മൽ ബോസ്, എസ്ഐമാരായ സദാശിവൻ, അനിൽകുമാർ ടി, സുരേഷ് കുമാർ, തോമസ് ജോസഫ് എഎസ്ഐമാരായ അജി ഡി, വിനോദ് ബി പി സിപിഒമാരായ ഷുക്കൂർ, രഞ്ജിത്ത് ഡാൻസാഫ് അംഗങ്ങളായ എസ്ഐ സജീവ് ചന്ദ്രൻ, സിപിഒമാരായ അജയകുമാർ കെ ആർ, ശ്രീജിത്ത് ബി നായർ, തോംസൺ കെ മാത്യു, അരുൺ എസ്, ഷമീർ സമദ്, അനീഷ് വി കെ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.