കു​മ​ര​ക​ത്തെ കായൽഭംഗി ആസ്വദിച്ച് മതിയായില്ല; മാസങ്ങൾക്ക് ശേഷം വീണ്ടും കുരങ്ങൻ എത്തി; കൗതുകതോടെ നാട്ടുകാരും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കു​മ​ര​കം: കു​മ​ര​ക​ത്തെ കായൽഭംഗി ആസ്വദിക്കാൻ ഹനുമാൻ കുരങ്ങുകൾ വീ​ണ്ടുമെത്തി.

സൈ​ല​ന്‍റ് വാ​ലി​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന ഹ​നു​മാ​ന്‍ കു​ര​ങ്ങ​നാ​ണ് ര​ണ്ടു ദി​വ​സ​മാ​യി കു​മ​ര​ക​ത്തു ക​റ​ങ്ങി ന​ട​ക്കു​ന്ന​ത്. ഏ​തോ വാ​ഹ​ന​ത്തി​ല്‍ ഒ​രാ​ഴ്ച മു​ൻപ് കോ​ട്ട​യ​ത്തെ​ത്തി​യ വാ​ന​ര​ന്‍ തി​രു​വാ​തു​ക്ക​ല്‍ വ​ഴി​യാ​ണ് കു​മ​ര​കം മു​ത്തേ​രി​മ​ട ഭാ​ഗ​ത്തെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ കു​മ​ര​കം പെ​ട്രോ​ള്‍ പ​മ്പിലും ക​ണ്ണാ​ടി​ച്ചാ​ല്‍ ഭാ​ഗ​ത്തെ പു​ര​യി​ട​ങ്ങ​ളി​ലു​മാ​യാ​ണ് ക​റ​ങ്ങി ന​ട​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊ​പ്പി കു​ര​ങ്ങ​ന്‍ എ​ന്നും പേ​രു​ള്ള ഇ​വ കേ​ര​ള​ത്തി​ല്‍ പ​ശ്ചി​മ​ഘ​ട്ട​ത്തി​ലും സൈ​ല​ന്‍റ് വാ​ലി​യി​ലു​മാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ക​ടും ക​റു​പ്പ് മു​ഖ​വും കൈ​കാ​ലു​ക​ളും നീ​ണ്ട ഭം​ഗി​യു​ള്ള വാ​ലു​ക​ളും ഇ​വ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഇ​ല​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളു​മാ​ണ് ആ​ഹാ​രം.
കു​മ​ര​കം പെട്രോ​ള്‍ പമ്പിലും പ​രി​സ​ര​ത്തും ക​റ​ങ്ങി​ന​ട​ന്ന ശേ​ഷം ആ​റ്റാ​മം​ഗ​ലം പ​ള്ളി​പ്പു​ര​യി​ട​ത്തി​ലെ മാ​വു​ക​ളി​ലും ത​ണ​ല്‍ മ​ര​ങ്ങ​ളി​ലും ഏ​റെ നേ​രം ചാ​ടി ന​ട​ന്നു.

ചോ​തി​ര​ക്കു​ന്നേ​ല്‍ ജോ​ര്‍ജു​കു​ട്ടി​യു​ടെ ക​ട​യി​ല്‍​നി​ന്നും കൈ​ക്ക​ലാ​ക്കി​യ ഒ​രു കി​ലോ​യോ​ളം പ​ച്ച​ക്ക​പ്പ സ​മീ​പ​ത്തെ വാ​ക​മ​ര​ത്തി​ലി​രു​ന്ന് അ​ക​ത്താ​ക്കി. ആ​ളു​ക​ള്‍ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പ​ക​ര്‍​ത്തി ശ​ല്യം ചെ​യ്ത​തോ​ടെ പ​ള്ളി​യു​ടെ കു​രി​ശി​ന്‍ തോ​ട്ടി​യി​ലെ​ത്തി ചു​റ്റു​മ​തി​ലി​ല്‍ ഇ​രു​ന്നു വി​ശ്ര​മി​ച്ചു. അ​വി​ടേ​യും നാ​ട്ടു​കാ​ര്‍ എ​ത്തി​യ​തോ​ടെ വേ​മ്പനാ​ട്ടു കാ​യ​ല്‍ ഭം​ഗി ആ​സ്വ​ദി​ക്കാ​ന്‍ യാ​ത്ര​യാ​യി. മാ​സ​ങ്ങ​ള്‍​ക്കു മുൻപും കു​മ​ര​ക​ത്ത് കു​ര​ങ്ങന്മാ​ര്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഗ്രേ ​കു​ര​ങ്ങു​ക​ള്‍ അ​ഥ​വാ ഹ​നു​മാ​ന്‍ കു​ര​ങ്ങ് വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട​താ​ണ് ഇ​പ്പോ​ഴ​ത്തേ​ത്.