video
play-sharp-fill

പമ്പാ നദിയുടെ ശുചീകരണം; കുള്ളാര്‍ ഡാം തുറക്കും; പ്രതിദിനം 15,000 ഘനമീറ്റര്‍ ജലം തുറന്നു വിടും

പമ്പാ നദിയുടെ ശുചീകരണം; കുള്ളാര്‍ ഡാം തുറക്കും; പ്രതിദിനം 15,000 ഘനമീറ്റര്‍ ജലം തുറന്നു വിടും

Spread the love

സ്വന്തം ലേഖിക

പമ്പ: പമ്പാ നദിയുടെ ശുചീകരണത്തിനായും കോളിഫോം ബാക്റ്റീരിയയുടെ അളവ് നിയന്ത്രിക്കുന്നതിനുമായി കുള്ളാര്‍ ഡാം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡാമില്‍ നിന്നും പ്രതിദിനം 15,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് കക്കാട് സീതത്തോട് കെഎസ്‌ഇബി ഡാം സേഫ്ടി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി. ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഡിസംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ 27 വരെയാണ് ഡാം തുറക്കുന്നതിനുള്ള അനുമതി. ഡാം തുറക്കുന്നത് മൂലം പമ്പാ നദിയില്‍ നേരിയ അളവില്‍ മാത്രമേ ജല നിരപ്പ് ഉയരുകയുള്ളു.