video
play-sharp-fill

കുടുംബശ്രീ ദേശീയ സരസ് മേള; കോട്ടയത്ത്  ദീപശിഖാ പ്രയാണം നടത്തി; നാഗമ്പടം മൈതാനത്ത് ബലൂണുകൾ ഉയർത്തി

കുടുംബശ്രീ ദേശീയ സരസ് മേള; കോട്ടയത്ത് ദീപശിഖാ പ്രയാണം നടത്തി; നാഗമ്പടം മൈതാനത്ത് ബലൂണുകൾ ഉയർത്തി

Spread the love

സ്വന്തം ലേഖിക

കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയത്ത് ദീപശിഖാ പ്രയാണം നടത്തി.

തിരുനക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നു കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് സി. ദിവാകർ ദീപശിഖ കോട്ടയം നോർത്ത് സി.ഡി.എസ്. ചെയർപേഴ്സൺ അജിത ഗോപകുമാറിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര മൈതാനത്തു നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം നാഗമ്പടത്ത് സരസ് മേള നടക്കുന്ന മൈതാനത്ത് അവസാനിച്ചു.

റോളർ സ്‌കേറ്റിംഗ് വിദ്യാർത്ഥികൾ, സ്പോർട്സ് അക്കാദമി വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി രണ്ടായിരത്തോളം പേർ ദീപശിഖാ പ്രയാണത്തെ അനുഗമിച്ചു. പ്രയാണത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് ബലൂണുകൾ ഉയർത്തി.