
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിച്ച പരാതിയിൻമേൽ നടപടി എടുക്കാതെ തട്ടിക്കളിച്ചത് രണ്ടര മാസം; ജില്ലാ പോലീസ് മേധാവിക്കെതിരേ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തതോടെ പരാതിയിൻമേൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവി; നടപടി തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഐപിഎസിനെതിരേ ഹൈക്കോടതിയിൽ നൽകിയ കോടതിയലക്ഷ്യ ഹർജിയെ തുടർന്ന്
എറണാകുളം: കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐപിഎസിനെതിരേ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി കേസെടുത്തതോടെ തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ നൽകിയ പരാതിയിൻമേൽ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു
ശ്രീകുമാർ നൽകിയ പരാതി രണ്ടര മാസമാണ് നടപടി എടുക്കാതെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ കിടന്നത്. പരാതിയിൻ മേൽ നടപടി സ്വീകരിക്കാൻ വൈകിയതിനെ തുടർന്ന് ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് പരാതി പരിഗണിക്കുവാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഹൈക്കോടതി നൽകിയ സമയ പരിധിയിലും പരാതിയിൻമേൽ തുടർ നടപടികൾ സ്വീകരിക്കാതിരുന്നതിനേ തുടർന്നാണ് ശ്രീകുമാർ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് ഐപിഎസിനെതിരേ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐപിഎസിന് നോട്ടീസ് അയച്ചതോടെ ശ്രീകുമാർ നൽകിയ പരാതിയിന്മേൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഹർജി അടുത്തയാഴ്ച പരിഗണിക്കുവാനായി മാറ്റി.
തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരായി