
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തട്ടിപ്പ് കേസില്‍ അറസ്റ്റില്‍.
കെ.എസ്.യു നേതാവ് നിതിന്‍ ലൂക്കോസാണ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായത്. മാള സ്വദേശിയുടെ കാര്‍ റെന്റിന് എടുത്ത ശേഷം പണയം വച്ച കേസിലാണ് നിതിന്‍ ലൂക്കോസടക്കം രണ്ട് പേരെ മാള പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാള സ്വദേശി സജീവന്റെ വാഹനമാണ് സംഘം തട്ടിയെടുത്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ധീരജ് കേസിലെ എട്ട് പ്രതികളിലൊരാളായ നിതിന് നേരത്തെ ഈ കേസില്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു.