
തിരുവനന്തപുരം: ശമ്പള പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി കെ.എസ്.ആർ.ടി.സി. 24 മണിക്കൂറും സജീവമായി സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ഇതിനു വേണ്ടി എയർ-റെയിൽ സർക്കുലർ സർവീസുമായാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് രംഗത്തെത്തുന്നത്.
കെ.എസ്.ആർ.ടി.സി പുതുതായി വാങ്ങിയ ഇലക്ട്രിക് ബസുകൾ ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. തിരുവനന്തപുരം വിമാനത്താവളം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് 24 മണിക്കൂറും സർവീസ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര, അന്തർദേശീയ ടെർമിനലുകളിൽ ബസ് എത്തി തമ്പാനൂർ ബസ് സ്റ്റാൻഡിലേക്കും സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കും മടങ്ങുന്ന തരത്തിലാണ് എയർ-റെയിൽ സർക്കുലർ സർവീസ് ആരംഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group