
സ്വന്തം ലേഖിക
ഇടുക്കി: മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഫേയായി രൂപം മാറി കെഎസ്‌ആര്‍ടിസി.
മൂന്നാര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയിലാണ് പിങ്ക് കഫേ പ്രവര്‍ത്തനം ആരംഭിച്ചത്. കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കഫേ ആരംഭിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്‌ആര്‍ടിസിയുടെ ഉപയോഗ ശൂന്യമായ ബസുകള്‍ പുന:രുപയോഗിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. അറ്റകുറ്റപ്പണി ചെയ്ത് കുട്ടപ്പനായെടുത്ത ബസ് ആണ് കഫേയായി ഉപയോഗിക്കുന്നത്.
ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസില്‍ ഒരേ സമയം 20 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. കുടുംബശ്രീക്കാര്‍ക്കാണ് കഫേയുടെ ചുമതല. 14 പേര്‍ക്കാണ് ഇതുവഴി തൊഴില്‍ ലഭിക്കുന്നത് എന്നാണ് വിവരം.
രാവിലെ അഞ്ച് മുതല്‍ രാത്രി പതിനൊന്ന് മണി വരേയാണ് പ്രവര്‍ത്തന സമയം. ഉച്ച ഭക്ഷണം ഉള്‍പ്പടെ കഫേയില്‍ ലഭ്യമാണ്. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് കഫേയുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.



