video
play-sharp-fill

വനം വകുപ്പ് പച്ചക്കൊടി കാട്ടിയതേയുള്ളൂ, ആനവണ്ടിയുടെ ഗവി സവാരി ഹൗസ് ഫുള്‍….! 15 ദിവസത്തേക്കുള്ള ബുക്കിംഗ് പൂര്‍ത്തിയായി; മൂന്ന് ബസുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഓടിത്തുടങ്ങും; നിരക്കുകൾ എങ്ങനെയെന്ന് അറിയാം

വനം വകുപ്പ് പച്ചക്കൊടി കാട്ടിയതേയുള്ളൂ, ആനവണ്ടിയുടെ ഗവി സവാരി ഹൗസ് ഫുള്‍….! 15 ദിവസത്തേക്കുള്ള ബുക്കിംഗ് പൂര്‍ത്തിയായി; മൂന്ന് ബസുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഓടിത്തുടങ്ങും; നിരക്കുകൾ എങ്ങനെയെന്ന് അറിയാം

Spread the love

സ്വന്തം ലേഖിക

കൊല്ലം: തുടങ്ങുന്നതിന് മുൻപേ ആനവണ്ടിയുടെ ഗവി ഉല്ലാസയാത്ര ഹൗസ് ഫുള്‍!.

വനം വകുപ്പിന്റെ അനുവാദം ലഭിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അടുത്ത 15 ദിവസത്തേക്കുമുള്ള ബുക്കിംഗ് പൂര്‍ത്തിയായി. മൂന്നു മേഖലയായി
തിരിച്ച്‌ ദിവസം മൂന്നു ബസുകള്‍ ഡിസംബര്‍ ഒന്നു മുതല്‍ ഓടിത്തുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് എന്നിങ്ങനെ തിരിച്ചാണ് സര്‍വീസ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട സൗത്ത് സോണിലും ആലപ്പുഴ മുതല്‍ തൃശൂര്‍ വരെ സെന്‍ട്രല്‍ സോണിലും പാലക്കാട് മുതല്‍ കാസര്‍കോട് വരെ നോര്‍ത്ത് സോണിലും വരും. ഓരോ സോണില്‍ നിന്നും ബസുകള്‍ പത്തനംതിട്ടയിലെത്തും.

വീതി കുറഞ്ഞ കാനന പാതയായതിനാല്‍ നീളം കുറഞ്ഞ ബസുകളിലാവും തുടര്‍ന്നുള്ള യാത്ര. രാവിലെ 6.30 മുതല്‍ അരമണിക്കൂര്‍ ഇടവിട്ട് ബസുകള്‍ പത്തനംതിട്ടയില്‍ നിന്ന് പുറപ്പെടും. ഗവി കാഴ്ചകള്‍ കണ്ട് വണ്ടിപ്പെരിയാറിലെത്തി കോട്ടയം- കുമളി റോഡിലൂടെയാവും മടക്കം.

സമയലഭ്യതയനുസരിച്ച്‌ പാഞ്ചാലിമേട് സന്ദര്‍ശനവും പാക്കേജിലുണ്ട്. നോര്‍ത്ത് സോണില്‍ നിന്നുള്ള ദൂരക്കൂടുതല്‍ കണക്കിലെടുത്ത് കുമരകം ഉള്‍പ്പെടെ ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി രണ്ടു ദിവസത്തെ പാക്കേജാക്കാനും ആലോചനയുണ്ട്. ഓരോ ഡിപ്പോയില്‍ നിന്നുമുള്ള ദൂരം അനുസരിച്ച്‌ പ്രത്യേക നിരക്കാവും ഈടാക്കുക.

പാക്കേജ്

കാനന, ബോട്ട് യാത്രയും ഭക്ഷണവും

ഭക്ഷണവും ബോട്ട് യാത്രയും കെ.എഫ്.ഡി.സി ഒരുക്കും

ട്രക്കിംഗിന് പ്രത്യേക ഫീസ്

കാഴ്ചകള്‍

പച്ചപുതപ്പണിഞ്ഞ മലനിരകളും അരുവികളും

പുല്‍മേടുകള്‍, ഏഴോളം ഡാമുകള്‍

ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, കേഴ, കാട്ടുകോഴി

നിരക്ക്

തിരുവനന്തപുരം ₹ 1900

കൊല്ലം, കോട്ടയം ₹ 1650

ആലപ്പുഴ ₹ 1700

പാലക്കാട്, കാസര്‍കോഡ് ₹ 3750 (രണ്ട് ദിവസം)

തൃശൂര്‍ ₹ 2500