കെഎസ്‌ആര്‍ടിസി സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത്തിന് സ്റ്റേ ഇല്ല; ലാഭകരമാക്കാനുള്ള നീക്കം തടയരുതെന്ന് തൊഴിലാളികളോട് കോടതി

Spread the love

സ്വന്തം ലേഖിക

കൊച്ചി: കെഎസ്‌ആര്‍ടിസി
സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം ഹൈക്കോടതി തള്ളി.

കെഎസ്‌ആര്‍ടിസിയെ ലാഭകരമാക്കാന്‍ നടത്തുന്ന പരിഷ്കാരങ്ങളെ തൊഴിലാളികള്‍ തടസ്സപ്പെടുത്തരുതെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടാക്കടയില്‍ അച്ഛനെയും മകളേയും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ സ്വീകരിച്ച നടപടികളില്‍ കോടതി തൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കാര്യക്ഷമമായി നടക്കണം എന്നും കോടതി നിര്‍ദേശിച്ചു.