ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം; ആത്മധൈര്യം കൈവിടാതെ ബസ് ഒതുക്കിനിര്‍ത്തി രക്ഷിച്ചത് 48 ജീവനുകള്‍; ഉടൻ കുഴഞ്ഞുവീണ സിഗേഷിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹവും പ്രാര്‍ത്ഥനയും……!
സ്വന്തം ലേഖിക
കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബസ് സുരക്ഷിതമായി നിര്‍ത്തി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഡ്രൈവര്‍.
എന്നാല്‍ പിന്നാലെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞു വീണു. അദ്ദേഹം വീണതിന് ശേഷമാണ് കണ്ടക്ടറും യാത്രക്കാരും സംഭവം അറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ സിഗേഷിനാണ് (48) ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. കുന്ദംകുളത്ത് വെച്ചായിരുന്നു സംഭവം.
ബസില്‍ കഴുഞ്ഞ് വീണ സിഗേഷിനെ ഉടന്‍ തന്നെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പക്ഷാഘാതത്തെ തുടര്‍ന്നായിരുന്നു സിഗേഷ് കുഴഞ്ഞ് വീണത്. ഈ സമയം ഗിയര്‍ മാറ്റാന്‍ പോലും കഴിയാത്ത അസ്ഥയിലായിരുന്നു അദ്ദേഹം. എന്നിട്ടും ഏറെ ശ്രമകരമായി ബസ് ഒതുക്കി നിര്‍ത്തിയ സിഗേഷിന് ഏറെപ്പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.
കൊടീയ വേദനയിലും ബസ് സുരക്ഷിതമായി നിര്‍ത്താന്‍ സിഗേഷ് കാണിച്ച ആത്മധൈര്യം 48 ജീവനുകള്‍ക്കാണ് രക്ഷയായത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ താമരശ്ശേരിയില്‍ നിന്നും സിഗേഷ് ഓടിച്ച ബസ്, കുന്ദംകുളത്ത് എത്തിയപ്പോഴാണ് സംഭവം.
കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്ലിന്‍റെ ഭാഗമായി മലക്കപ്പാറ വിനോദസഞ്ചാര യാത്ര പോയതായിരുന്നു ബസ്. സിഗേഷിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ യാത്രക്കാരെ മറ്റൊരു ഡ്രൈവറുടെ സഹായത്തോടെ മലക്കപ്പാറയിലെത്തിച്ചു.