play-sharp-fill
കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യം വേണ്ട’; സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ല;  ഹൈക്കോടതി

കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യം വേണ്ട’; സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ല; ഹൈക്കോടതി

സ്വന്തം ലേഖിക

കൊച്ചി: കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി.

സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ല. കെഎസ്‌ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. വിദ്യാഭ്യാസ സ്ഥാപങ്ങളിലെ എക്‌സ്‌പോകള്‍, ഓട്ടോ ഷോസ് എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുത്.

ഇക്കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. വടക്കഞ്ചേരി അപകടത്തിന് പിന്നാലെ ഏകീകൃത കളര്‍ കോഡ് അടക്കം നിയമങ്ങള്‍ പാലിക്കാത്ത ടൂറിസ്റ്റ് ബസുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന പരിശോധന തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

അതേസമയം വിനോദ യാത്ര സംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. വടക്കഞ്ചേരി അപകടത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. അപകടം സംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകും.

മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ വീണ്ടും ഒരു സര്‍ക്കുലര്‍ കൂടിയിറക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.