കെഎസ്‌ഇബി ഡയറക്ടര്‍ ബോ‍ര്‍ഡില്‍ അഴിച്ചുപണി; വിരമിച്ച ചീഫ് എ‍ഞ്ചിനീയര്‍മാരെ ഡയറക്ടര്‍മാരായി നിയമിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ഡോ. എസ്.ആര്‍.ആനന്ദ്, സി.സുരേഷ് കുമാര്‍ എന്നിവരെ കെഎസ്‌ഇബിയില്‍ ഡയറക്ടര്‍മാരായി നിയമിച്ചു.

ചീഫ് എഞ്ചിനീയര്‍‍മാരായി വിരമിച്ചവരാണ് ഇരുവരും. ട്രാന്‍സ്മിഷന്‍, സിസ്റ്റം ഓപ്പറേഷന്‍, പ്ലാനിംങ് ആന്റ് സേഫ്റ്റി വിഭാഗങ്ങളുടെ ചുമതലയാണ് ഡോ. ആനന്ദിന്. വിതരണം, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ചുമതല സുരേഷ്‍കുമാറിനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവര്‍ക്കും നിയമനം നല്‍കിയതിന് പിന്നാലെ നിലവിലെ ഡയറക്ടര്‍‍മാരുടെ ചുമതലയിലും മാറ്റം വരുത്തിയിട്ടുണ്ട്. വി.ആര്‍.ഹരിക്ക് ഫിനാന്‍‍‍സ്, ഐടി, എച്ച്‌ആര്‍‍എം എന്നീ ചുമതലകള്‍ നല്‍കി.
ആര്‍.‍സുകുവിന് റിന്യൂവബിള്‍‍ എനര്‍‍ജി ആന്റ് എനര്‍‍ജി സേവിംഗ്‍സ്, സൗര, നിലാവ് പദ്ധതി, സ്പോര്‍‍‍ട്‍സ് ആന്റ് വെല്‍‍‍ഫെയര്‍ എന്നിവയുടെ ചുമതലയാണ്. ജി.രാധാകൃഷ്ണനാണ് ജനറേഷന്‍‍ സിവില്‍ വിഭാഗത്തിന്റെ ചുമതല. സിജി ജോസിന് ജനറേഷന്‍ ഇലക്‌ട്രിക്കല്‍ ചുമതലകളാണ് നല്‍കിയിട്ടുള്ളത്.

ഡോ.എസ്.ആര്‍. ആനന്ദ് വിവിധ തസ്തികകളിലായി 32 വര്‍ഷത്തെ സേവനം പൂര്‍‍ത്തിയാക്കിയാണ് വിരമിച്ചത്. 1990ല്‍ ആണ് അദ്ദേഹം ബോര്‍ഡിന് കീഴില്‍ ജോലിയില്‍ പ്രവേശിച്ചത്. ചീഫ് എഞ്ചിനീയര്‍, സിസ്റ്റം ഓപ്പറേഷന്‍‍ ആയി വിരമിച്ച അദ്ദേഹം നിരവധി വൈജ്ഞാനിക ലേഖനങ്ങള്‍‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കുടമാളൂര്‍‍‍ സ്വദേശിയാണ്.

ഐടിസിആര്‍‍ ആന്റ് കാപ്‍സ് വിഭാഗം ചീഫ് എഞ്ചിനീയറായി വിരമിച്ച സി.സുരേഷ്‍കുമാ‍ര്‍ ബോര്‍‍ഡില്‍‍ വിവിധ തസ്തികകളില്‍ 32 വര്‍ഷം സേവനമനുഷ്ഠിച്ചു. ഉത്പാദന, പ്രസരണ, വിതരണ മേഖലകളില്‍‍ പ്രവൃത്തി പരിചയമുള്ള ഇദ്ദേഹം ഐടി പ്രോജക്ടുകള്‍‍‍ നടപ്പാക്കുന്നതിലും ഗ്രാമനഗരങ്ങളിലെ വിതരണ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. വര്‍ക്കല സ്വദേശിയാണ്.

ഇതിനുപറമേ, ഒഴിവുവന്ന പത്ത് വകുപ്പുകളില്‍ പുതിയ തലവന്‍‍മാരെ ഉടന്‍ നിയമിയ്ക്കുമെന്നും കെഎസ്‌ഇബി വ്യക്തമാക്കി.