
യൂട്യൂബ് വീഡിയോ അനുകരിച്ചു ; 15 കാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി ; ഗുരുതരാവസ്ഥയിലായ കുട്ടിയെ രക്ഷിച്ചത് അഗ്നിരക്ഷാസേന
കോഴിക്കോട്: യൂട്യൂബ് വീഡിയോ കണ്ട് അനുകരിച്ച പതിനഞ്ചുവയസ്സുകാരന് കിട്ടിയത് എട്ടിന്റെ അല്ല പതിനാറിന്റെ പണി . ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായ പതിനഞ്ചുവയസ്സുകാരനെ രക്ഷിച്ചത് അഗ്നിരക്ഷാസേന. കോഴിക്കോട് ഫറോക്ക് സ്വദേശിയായ 15 കാരനാണ് അക്കിടി പറ്റിയത്.
മോതിരം കുടുങ്ങിയതോടെ വേദനയെടുത്ത് പുളഞ്ഞ കൌമാരക്കാരനെ വീട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീർത്ത്
തടിച്ച നിലയിലായിരുന്നു.
വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേക ഫ്ളക്സിബിൾ ഷാഫ്റ്റ് ഗ്രേഡർ ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ കുടുങ്ങിയ സ്റ്റീൽമോതിരം മുറിച്ചെടുത്തു. ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫ്ളക്സിബിൾ ഷാഫ്റ്റ് ഗ്രേഡർ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോൾ ഡോക്ടർമാർ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു .
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവൻ തന്നെ അപകടത്തിലാകുമായിരുന്ന കൗമാരക്കാരനെ ഏറെ പ്രയാസപ്പെട്ടാണ് അഗ്നി രക്ഷാസേനയും ഡോക്ടർമാരും ചേർന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. മോതിരം എങ്ങനെ കുടുങ്ങി എന്ന് പലതവണ ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈൽ ഫോണിൽ യൂട്യൂബ് വീഡിയോകൾ കണ്ടതിനെത്തുടർന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്.