മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിച്ച് ബാങ്ക് ജീവനക്കാരൻ; കോട്ടയം സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം:മദ്യലഹരിയില്‍ പോലീസുകാരെ ആക്രമിച്ച ബാങ്ക് ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
ഇടുക്കി തോപ്രാംകുടി കുന്നുംചിറയില്‍ വീട്ടില്‍ അഭിജിത്ത് ആന്റണി യെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയില്‍ ഇയാള്‍ ബഹളമുണ്ടാക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ജീപ്പില്‍ കയറ്റുന്നതിനിടയില്‍ പോലീസുകാരെ ആക്രമിക്കുകയായിരുന്നു.

പൊലീസിന്റെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിനും പൊതുനിരത്തില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിനുമാണ് പ്രതിക്കെതിരേ കേസെടുത്തത്.

കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.