യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി മനുകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറി സിപിഎം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ക്രൂരമർദ്ദനം; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖിക

കോട്ടയം: യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ അതിക്രമിച്ചു കയറി സിപിഎം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ക്രൂരമർദ്ദനം.

ഇന്നലെ അർദ്ധരാത്രിയോടെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിന്റെ വീട്ടിൽ അതിക്രമിച്ചുകയറി മനുവിനെയും ബ്ലോക്ക് സെക്രട്ടറി ആന്റോയേയും സി പി എം 4ാം വാർഡ് മെമ്പറും സംഘവും ആക്രമിച്ചത്.
വീഡിയോ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറോളം വരുന്ന അക്രമിസംഘം ഭൂരിപക്ഷമുള്ള പ്രദേശത്തു താമസിക്കുന്ന മനുവിന്റെ വീടു വളഞ്ഞാണ് ആക്രമിച്ചത്. വൊലീസ് സാന്നിധ്യത്തിലും സി പി എം ഗുണ്ടകൾ മർദ്ദനമഴിച്ചുവിട്ടു. വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച ഫോണും നശിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ സി പി എം ക്രിമിനലുകൾക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.