കോട്ടയം നഗരത്തിൽ സ്ത്രീകൾക്ക് നേരെ വീണ്ടും അതിക്രമം; ജില്ലാ ആശുപത്രിക്ക് സമീപത്തെ ഇടവഴിയിൽ പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമം; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ; ഇത് സ്ഥിരം പരിപാടിയെന്ന് പരാതി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: നഗരമധ്യത്തിൽ വീണ്ടും സ്ത്രീകൾക്കു നേരെ അതിക്രമം.

വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ജില്ലാ ആശുപത്രിക്കു സമീപം മാമ്മൻമാപ്പിള ഹാളിനു സമീപത്തെ ഹോസ്റ്റലിലേക്കു പോകുകയായിരുന്ന പെൺകുട്ടിയെ യുവാവ് കടന്നു പിടിച്ചു. പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാർ ഓടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പ്രതി ചന്തക്കടവ് ഭാഗത്തേയ്ക്ക് ഓടി രക്ഷപെട്ടു. പിന്നാലെ ഓടിയ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിനു കൈമാറി.

കഴിഞ്ഞ രണ്ടു ദിവസമായി ജില്ലാ ആശുപത്രിക്കു സമീപത്തെ ഇടവഴിയിൽ പെൺകുട്ടികളെ കടന്നു പിടിക്കുന്ന സംഘം വ്യാപകമായിരുന്നതായി പരാതിയുണ്ടായിരുന്നു. ഇടവഴിയിൽ വെളിച്ചമില്ലാത്തതാണ് സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടാൻ കാരണമെന്നാണ് നാട്ടുക.

കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തു വച്ചു സമാന രീതിയിൽ സ്ത്രീകളെ യുവാവ് കടന്നു പിടിച്ചിരുന്നു. ഇയാളെയും നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് പിടികൂടുകയായിരുന്നു.