
സ്വന്തം ലേഖിക
കോട്ടയം: കറുകച്ചാലിൽ പങ്കാളിയെ പങ്കുവച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ സഹോദരന്.
സഹോദരിയെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് എത്തിച്ചതെന്നും, കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതിയുടെ സഹോദരന് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മ വിചാരിച്ചാല്‍ നമുക്ക് കോടീശ്വരന്മാരാകാമെന്ന് പ്രതി മക്കളോട് പറഞ്ഞിരുന്നു. യുവതി സമ്മതിക്കാതിരുന്നപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും, മക്കളുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറഞ്ഞു.
തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും യുവതിയുടെ സഹോദരന് പറയുന്നു.
ആദ്യം വിവരം അറിഞ്ഞപ്പോള്‍ സഹോദരിയുടെ ഭര്‍ത്താവിനെ തല്ലാന്‍ ശ്രമിച്ചതാണ്. അന്ന് അയാള്‍ മാപ്പ് പറഞ്ഞ് ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്കിയിരുന്നെന്നും സഹോദരന് പറഞ്ഞു.
‘തിരിച്ച് വീട്ടില്‍ ചെന്നാല്‍ കേറ്റാത്ത വീട്ടുകാരുണ്ട്. ആ സ്ത്രീകളൊക്കെ അനുഭവിക്കുകയാണ്.സാഹചര്യം കൊണ്ടാണ്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



