video
play-sharp-fill

കോട്ടയത്ത് അയൽവാസിയെ കുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ; വെള്ളൂർ സ്വദേശിയെ അതിസാഹസികമായി പിടികൂടിയത് കർണാടകയിൽ നിന്ന്

കോട്ടയത്ത് അയൽവാസിയെ കുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ; വെള്ളൂർ സ്വദേശിയെ അതിസാഹസികമായി പിടികൂടിയത് കർണാടകയിൽ നിന്ന്

Spread the love

സ്വന്തം ലേഖിക

കോട്ടയം: വെള്ളൂരില്‍ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളൂർ ഇറുമ്പയം മണലിൽ വീട്ടിൽ മനോജ് മകൻ ആകാശ് (26) നെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ മാസം തന്റെ അയൽവാസിയായ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇരുവരും തമ്മില്‍ വ്യക്തി വൈരാഗ്യം നിലനിന്നിരുന്നു. സംഭവത്തിനുശേഷം ഇയാൾ സ്ഥലത്തുനിന്നും കടന്നുകളയുകയും ചെയ്തു.

യുവാവിന്റെ പരാതിയെ തുടർന്ന് വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ കർണാടകയിലെ സഹലേഷ് പുര എന്ന സ്ഥലത്ത് നിന്നും സാഹസികമായി പിടികൂടുകയായിരുന്നു

വെള്ളൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ശരണ്യ എസ്.ദേവന്‍ , എസ്.ഐ വിജയപ്രസാദ് എം. എൽ, എ.എസ്.ഐ രാംദാസ് കെ.റ്റി, സി.പി.ഓ രതീഷ് പി.എം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.