
അനധികൃത രൂപമാറ്റം വരുത്തി നിരത്തുകളിൽ ചീറിപ്പായുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഉടൻ വിളിക്കാം; കർശന നടപടി സ്വീകരിക്കുമെന്ന് കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ
സ്വന്തം ലേഖിക
കോട്ടയം: വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം അനധികൃതരൂപ മാറ്റം വരുത്തിയും നമ്പർ പ്ലേറ്റ് മാറ്റിയും നിരത്തുകളിൽ ചീറിപ്പായുന്ന ഇരുചക്ര വാഹനങ്ങളും രൂപമാറ്റം വരുത്തിയ മറ്റു വാഹനങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരങ്ങൾ കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വാഹനത്തിൻ്റെ വിവരങ്ങൾ അറിയിക്കാം.
കുറ്റകൃത്യം ആവർത്തിക്കപ്പെട്ടാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു. രൂപമാറ്റം വരുത്തിയ 90 വാഹനങ്ങൾക്കെതിരെ ഈ മാസം കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

9188961246(കോട്ടയം)
9188961241(ഉഴവൂർ)
9188961243(വൈക്കം)
9188961244(പാലാ)
9188961242(ചങ്ങനാശ്ശേരി)
9188961245(കാഞ്ഞിരപ്പള്ളി)
9188961205(കൺട്രോൾ റൂം)
9188961005(ആർടിഒ)