കോട്ടയം ജില്ലാ പോലീസിന്റെ “സാന്ത്വനസ്പർശം” പ്രോഗ്രാം സെപ്റ്റംബർ 24 ന് കോട്ടയം എം ടി സെമിനാരി സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിലെ വയോജനങ്ങളുടെ ആവശ്യങ്ങളും, പരാതികളും ജനമൈത്രീ ബീറ്റ് ഓഫീസർമാർ അവരുടെ ഭവനങ്ങളിൽ എത്തി സ്വീകരിക്കുകയും എത്രയും വേഗം പരിഹാരം കാണുകയും ചെയ്യുന്ന പദ്ധതി കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജനമൈത്രീയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വയോജനങ്ങൾക്കു വേണ്ടി “സാന്ത്വനസ്പർശം” എന്ന പ്രോഗ്രാം സെപ്റ്റംബർ 24 ശനിയാഴ്ച 10 മണി മുതൽ 2 മണിവരെ കോട്ടയം എം ടി സെമിനാരി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.

കേരളാ നിയമസഭ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം എൽ എ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി.കെ.കാർത്തിക് അദ്ധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലെ കാരിത്താസ് ഹോസ്പ്പിറ്റലിലെ വിദ്ഗദ്ധ ഡോക്ടർമാരുടെ സേവനത്തിൽ ജില്ലയിലെ വയോജനങ്ങളുടെ രോഗ നിർണ്ണയവും, മെഡിക്കൽ ക്യാമ്പും നടത്തപ്പെടുകയും വയോജനങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച് ഡിസ്ടിക് സോഷ്യൽ ജസ്റ്റിസ് ഓഫീസർ ക്ലാസ്സ് നയിക്കുന്നതുമാണ്.