
സ്വന്തം ലേഖിക
കോട്ടയം: ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വയോജനങ്ങളുടെ ആവശ്യങ്ങളും, പരാതികളും ജനമൈത്രീ ബീറ്റ് ഓഫീസർമാർ അവരുടെ ഭവനങ്ങളിൽ എത്തി സ്വീകരിക്കുകയും എത്രയും വേഗം പരിഹാരം കാണുകയും ചെയ്യുന്ന പദ്ധതിയായ സാന്ത്വനസ്പർശത്തിന്റെ ഉദ്ഘാടനം കോട്ടയം എം ടി സെമിനാരി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങില്‍ കേരളാ നിയമസഭ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം എൽ എ നിര്‍വഹിച്ചു.
ജില്ലാ പോലീസ് മേധാവി.കെ.കാർത്തിക് അദ്ധ്യക്ഷത വഹിച്ചു . ജില്ലയിലെ ബീറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ മുഖേനെ സാന്ത്വനസ്പർശം പദ്ധതി എല്ലാ വയോജനങ്ങള്‍ക്കും എത്തിക്കുന്നതിനുള്ള നടപടി തുടങ്ങിക്കഴിഞ്ഞതായും,ഇതിന്റെ ആദ്യ ഘട്ടമെന്നോണമാണ് ഈ ചടങ്ങ് സംഘടിപ്പിചിരിക്കുന്നതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങില്‍ ഷാജു പോള്‍ (അഡീഷണല്‍ എസ്.പി.), സി.ജോണ്‍. (ഡി.വൈ.എസ്.പി.നാര്‍ക്കോട്ടിക്ക് സെല്‍),എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് വയോജനങ്ങള്‍ക്കായി ഷംനാദ്.കെ.വി,ഡോക്ടര്‍.ദീപ്തി മധു, എന്നിവര്‍ ക്ലാസ്സെടുക്കുകയും, കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പും നടത്തി.



