കോട്ടയം പാമ്പാടിയില്‍ വൈദികന്റെ വീട്ടിൽ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് അൻപത് പവനിലധികം സ്വര്‍ണവും പണവും കവർന്ന മോഷ്ടാവ് രക്ഷപ്പെട്ടത് വീട് മുഴുവൻ മുളകുപൊടി വിതറിയശേഷം; മോഷ്ടാവ് ഓടിയ വഴി പറമ്പിന്റെ പലഭാഗത്തായി വീണ രണ്ട് പവനോളം സ്വർണം കണ്ടെത്തി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കോട്ടയം പാമ്പാടിയില്‍ വൈദികന്റെ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച.

കൂരോപ്പടയ്ക്കു സമീപം ചെന്നാമറ്റം ഇലപ്പനാല്‍ ഫാ. ജേക്കബ് നൈനാന്റെ വീട് കുത്തിതുറന്ന് 50 പവനിലധികം സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.ഓടി രക്ഷപ്പെട്ട മോഷ്ടാവിന്റെ കൈയില്‍ നിന്നു വീണെന്നു കരുതപ്പെടുന്ന നിലയില്‍ രണ്ടര പവന്‍ സ്വര്‍ണം വീടിന്റെ പല ഭാഗങ്ങളില്‍ നിന്നായി ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച്ച വൈകിട്ട് നാലിനും ആറിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. ഈ സമയത്ത് ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ ദേവാലയത്തില്‍ പോയിരിക്കുകയായിരുന്നു. അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് വീടിന്റെ പല മുറികളിലെയും അലമാരകള്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഫാ.ജേക്കബ് നൈനാന്റെ മുറിയിലെ അലമാര തകര്‍ത്താണ് സ്വര്‍ണവും പണവും കവര്‍ന്നത്. മറ്റു സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിൽ കണ്ടെത്തി. കവര്‍ച്ചയ്ക്കു ശേഷം മോഷ്ടാക്കള്‍ വീടു മുഴുവന്‍ മുളകുപൊടി വിതറിയശേഷമാണ് രക്ഷപ്പെട്ടത്.

വീടുമായി അടുത്ത പരിചയമുള്ള ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നാണ് പൊലീസിന് സംശയിക്കുന്നത്. കവർച്ചയ്ക്കുശേഷം മോഷ്ടാവ് സമീപത്തെ പുരയിടത്തില്‍കൂടി ഓടി രക്ഷപ്പെട്ടെന്ന നിഗമനത്തിലാണു പൊലീസ്. പാമ്പാടി പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.